സർക്കാർ ഓഫീസുകളിൽ ലഭിക്കുന്ന പരാതികൾക്ക് സമയബന്ധിതമായി മറുപടി നൽകാൻ നിർദേശം

 

സർക്കാർ ഓഫീസുകളിൽ ലഭിക്കുന്ന പരാതി/ അപേക്ഷ/ നിവേദനങ്ങൾ തുടങ്ങിയവയ്ക്ക് ഒരാഴ്ചക്കുള്ളിൽ കൈപ്പറ്റ് രസീതും ഒരു മാസത്തിനുള്ളിൽ സ്വീകരിച്ച നടപടിയും മൂന്ന് മാസത്തിനുള്ളിൽ അന്തിമ മറുപടിയും നൽകണമെന്ന നിർദേശം കർശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ്.

ഇതു സംബന്ധിച്ച ഉത്തരവ് നേരത്തെ നിലവിലുണ്ട്. വകുപ്പ് മേധാവിമാർ ഇത് ഉറപ്പാക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *