കോവിഡ് 19 നിയന്ത്രണ നടപടികൾക്കായി കേരളം മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്ക് 2 ഉന്നതതല ബഹുമുഖ സംഘങ്ങളെ അയക്കാൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തീരുമാനിച്ചു. രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട പൊതുജന ആരോഗ്യ നടപടികൾ ഫലപ്രദമായി നടപ്പിലാക്കാൻ സംസ്ഥാന ആരോഗ്യ അധികാരകേന്ദ്രങ്ങളെ സഹായിക്കുകയാണ് സംഘങ്ങളുടെ ലക്ഷ്യം
കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ്19 കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് തുടരുകയാണ് . രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ 70 ശതമാനത്തോളം ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നാണ്.
മഹാരാഷ്ട്ര യിലേക്കുള്ള കേന്ദ്ര സംഘത്തിൽ NCDC, Dr. RML ആശുപത്രി ന്യൂഡൽഹി എന്നിവിടങ്ങളിലെ വിദഗ്ധർ ഉൾപ്പെടുന്നു.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം തിരുവനന്തപുരം ആരോഗ്യ-കുടുംബക്ഷേമ പ്രാദേശിക കാര്യാലയം, ന്യൂഡൽഹി ലേഡിഹാർഡിങ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ വിദഗ്ദ്ധരും കേരളത്തിലേക്കുള്ള സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
സംസ്ഥാന ആരോഗ്യവകുപ്പുമായി ചേർന്ന് വിദഗ്ധസംഘം പ്രവർത്തനങ്ങൾ നടത്തും. താഴെത്തട്ടിലെ നിലവിലെ അവസ്ഥ പരിശോധിക്കാനും കേസുകൾ ഉയരുന്ന സാഹചര്യം ഒഴിവാക്കാൻ ആവശ്യമായ പൊതുജനാരോഗ്യ നടപടികൾ നിർദേശിക്കാനുംവിദഗ്‌ധ സംഘം സഹായം നൽകും