ബാലന് 54 കാന്ത ഗോളങ്ങള്‍ വിഴുങ്ങി ‍; അമ്പരന്ന് ഡോക്ടര്‍മാര്‍

 

സ്വയം കാന്തമായി മാറുന്നത് കാണാന്‍ കാന്ത ഗോളങ്ങള്‍ വിഴുങ്ങി 12 വയസുകാരന്‍. ബ്രിട്ടണിലാണ് സംഭവം. റൈലി മോറിസണ്‍ എന്ന കുട്ടിയാണ് 54 കാന്ത ഗോളങ്ങള്‍ വിഴുങ്ങിയത്.ജനുവരി ഒന്നിന് ആദ്യ ബാച്ചും നാലാം തിയതി രണ്ടാം ബാച്ചും വിഴുങ്ങി. എന്നാല്‍ വയറില്‍ അസ്വസ്ഥത അനുഭവപ്പെടുകയും കാന്ത ഗോളങ്ങള്‍ പുറത്തുവരാതിരിക്കുകയും ചെയ്തു. തുടര്‍ന്ന് റൈലി അമ്മയോട് പറയുകയായിരുന്നു. അറിയാതെയാണ് താന്‍ കാന്ത ഗോളങ്ങള്‍ വിഴുങ്ങിയതെന്നാണ് അമ്മ പേയ്ജ് വാര്‍ഡിനോട് റൈലി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *