ഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പു തീയതികൾ ഈ മാസം 15നു ശേഷം പ്രഖ്യാപിക്കാൻ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ.
കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ഒറ്റ ഘട്ടത്തിൽ തെരഞ്ഞെടുപ്പു നടക്കും.
പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് ആറോ ഏഴോ ഘട്ടവും ആസാമിൽ രണ്ടു ഘട്ടവുമുണ്ടാവും.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ ദിവസങ്ങളിൽ പര്യടനം നടത്തും. ആസാമിലും പശ്ചിമബംഗാളിലും നേരത്തേ സന്ദർശനം നടത്തിയിരുന്നു. ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ, കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവർ തമിഴ്നാട് സന്ദർശിക്കും.
പന്ത്രണ്ടിന് പുതുച്ചേരിയിലും പതിമൂന്നിന് കേരളത്തിലും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ സന്ദർശനത്തിനെത്തും. തെരഞ്ഞെടുപ്പു കമ്മീഷൻ വിവിധ രാഷ്ട്രീയ കക്ഷികളിൽനിന്നും അഭിപ്രായം ആരായുന്നുണ്ട്.