കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ സമ്പൂര്‍ണ്ണ നേത്ര രോഗ വിഭാഗം, ഓപ്പറേഷന്‍ തീയറ്റര്‍ നിര്‍മ്മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

 

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സമ്പൂര്‍ണ്ണ നേത്ര രോഗ വിഭാഗത്തിന്റെയും ഓപ്പറേഷന്‍ തീയറ്റര്‍ സമുച്ചയത്തിന്റെയും നിര്‍മ്മാണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.

ദേശീയ ആരോഗ്യ മിഷന്റെ പിന്തുണയോടുകൂടി തുടക്കം കുറിച്ച രണ്ടു സുപ്രധാന പദ്ധതികളാണ് ജില്ലാ ആശുപത്രിയില്‍ തുടക്കം കുറിക്കുന്നത്. നേത്ര രോഗ ചികിത്സയ്ക്ക് മാത്രമായി എല്ലാ ആധുനിക ചികിത്സ സൗകര്യങ്ങളോടുംകൂടിയ ഒരു സമ്പൂര്‍ണ നേത്രരോഗ വിഭാഗം അടങ്ങിയ പുതിയ കെട്ടിട സമൂച്ചയത്തിന്റെ നിര്‍മ്മാണവും രണ്ടാമതായി ലക്ഷ്യ എന്ന പേരില്‍ നിലവിലെ ഓപ്പറേഷന്‍ തീയറ്ററും ലേബര്‍ റൂമും കൂടുതല്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടി വിപുലീകരിക്കുന്നതാണ് പദ്ധതി. ലക്ഷ്യ പദ്ധതിക്കായി 1.75 കോടി രൂപയും നേത്ര വിഭാഗത്തിനായി 1.15 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.

വീണാ ജോര്‍ജ് എം.എല്‍.എ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ ആര്‍.അജയകുമാര്‍, ഡി.എം.ഒ ഡോ.എ. എല്‍ ഷീജ, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് അംഗം സാറാ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സാറാമ്മ ഷാജന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിജിലി പി. ഈശോ, ഗീതു മുരളി, ബിജോ പി. മാത്യു, കോണ്‍ഗ്രസ് (എസ്). മണ്ഡലം പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍, ആര്‍.എം.ഒ ഡോ. ജീവന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എസ്.പ്രതിഭ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *