ഉത്തര്‍ പ്രദേശ് പൊലീസ് പന്തളത്ത് അന്വേഷണം നടത്തും

 

ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ സ്‌ഫോടക വസ്തുക്കളുമായി മലയാളികളെ പിടികൂടിയതോടെ കൂടുതല്‍ അന്വേഷണം നടത്തുവാന്‍ .ഉത്തര്‍പ്രദേശ് പോലീസ് കേരളത്തില്‍ എത്തുന്നു ‍.5 അംഗ പോലീസ് സംഘമാണ് പന്തളം , കോഴിക്കോട് എന്നിവിടെ എത്തുന്നത് . പന്തളം ,കോഴിക്കോട് നിവാസികളില്‍ നിന്നും ഡിറ്റണേറ്റര്‍, ആയുധങ്ങള്‍ തുടങ്ങിയവയും പിടിച്ചെടുത്തിരുന്നു .

ഇവര്‍ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നുംഉത്തര്‍ പ്രദേശ് പോലീസ് കരുതുന്നു സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് ഇവരെ പിടികൂടിയത്. ബദറുദ്ദീന്‍ പത്തനംതിട്ട പന്തളംകാരനും ഫിറോസ് ഖാന്‍ കോഴിക്കോട് സ്വദേശിയുമാണ്. ഇവരില്‍ നിന്ന് ചില രേഖകളും പിടിച്ചെടുത്തു. ഉത്തര്‍പ്രദേശ് എഡിജിപി പ്രശാന്ത് കുമാറാണ് വാര്‍ത്താ സമ്മേളനം വിളിച്ച് മാധ്യമപ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ചത്.അന്‍സാദ് ബദറുദ്ദീനും ഫിറോസ് ഖാനുമാണ് പിടിയിലായത്.

 

രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിലെ തുടര്‍അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് കേരളത്തില്‍ എത്തുന്നത് . കേരളത്തില്‍ വച്ച് ഗൂഢാലോചന നടത്തിയതായി അറസ്റ്റിലായവര്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സംസ്ഥാനത്തേക്ക് വ്യാപിപ്പിക്കുന്നത്.അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് എതിരെ യുഎപിഎ കൂടി ഉത്തര്‍പ്രദേശ് പൊലീസ് ചുമത്തി. സംഘപരിവാര്‍ നേതാക്കളെ വധിക്കാനും സംസ്ഥാനത്ത് സ്‌ഫോടനം നടത്താനും ശ്രമിച്ച സംഘത്തിന്റെ ഭാഗമാണ് ഇവരെന്ന് ഉത്തര്‍ പ്രദേശ് പൊലീസ് വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേസിന്റെ ഭാഗമായ മറ്റുള്ളവര്‍ക്ക് ഒപ്പം ഇതിനായി ഇവര്‍ ഗൂഢാലോചന നടത്തി. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നടന്ന ഗൂഢാലോചനയില്‍ നിരവധി പേര്‍ പങ്കാളികളായിരുന്നെന്നാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ നിഗമനം.

ഇതിന്റെ തുടര്‍ച്ചയായാണ് അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നത്. സംസ്ഥാനത്ത് സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ആളുകളെ ചോദ്യം ചെയ്യുക അടക്കമാണ് ഉത്തര്‍ പ്രദേശ് പൊലീസിന്റെ ദൗത്യം. അഞ്ചംഗ അംഗ സംഘമാണ് കേരളത്തില്‍ എത്തുക.

അതേസമയം സംഭവവുമായി സംഘടനയ്ക്ക് ബന്ധമില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് വ്യക്തമാക്കിയിരുന്നു. ആര്‍എസ്എസ് തിരക്കഥയാണ് ഉത്തര്‍ പ്രദേശ് പൊലീസിന്റെത് എന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *