നിയമസഭാ തെരഞ്ഞെടുപ്പ് 2021:പത്തനംതിട്ട ജില്ലയുടെ നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു

 

2021 നിയമസഭാ തെരഞ്ഞെടുപ്പ് പത്തനംതിട്ട ജില്ലയില്‍ സുഗമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി നിയോഗിച്ച നോഡല്‍ ഓഫീസര്‍മാരുടെ യോഗം ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. നോഡല്‍ ഓഫീസര്‍മാര്‍ അവരവര്‍ക്ക് നല്‍കിയിട്ടുള്ള ഉത്തരവാദിത്വം കൃത്യമായി പഠിച്ച് നടപ്പിലാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി)കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. സി വിജില്‍, പോസ്റ്റ് ബാലറ്റ് ഫോര്‍ അബ്‌സന്റ് വോട്ടേഴ്‌സ്, മാന്‍പവര്‍ മാനേജ്‌മെന്റ്, എക്‌സ്പന്‍ഡീച്ചര്‍ മാനേജ്‌മെന്റ്, എംസിസി കംപ്ലെയ്ന്റ് റിഡ്രസല്‍ സെല്‍ തുടങ്ങി എല്ലാ നോഡല്‍ ഓഫീസര്‍മാരും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നോഡല്‍ ഓഫീസര്‍മാരേയും അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരേയും നിയോഗിച്ചുകഴിഞ്ഞു. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *