നിയമസഭ തെരഞ്ഞെടുപ്പ്; പത്തനംതിട്ട ജില്ലയില്‍ 10,36,488 വോട്ടര്‍മാര്‍

Assembly elections; Pathanamthitta district has 10,36,488 voters

നിയമസഭ തെരഞ്ഞെടുപ്പ്; പത്തനംതിട്ട ജില്ലയില്‍ 10,36,488 വോട്ടര്‍മാര്‍

കോന്നി വാര്‍ത്ത : കേരള നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനുവരി 20 ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം പത്തനംതിട്ട ജില്ലയില്‍ 10,36,488 വോട്ടര്‍മാര്‍. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ നിന്നായി 5,44,965 സ്ത്രീകളും 4,91,519 പുരുഷന്‍മാരും നാല് ട്രാന്‍സ്ജന്‍ഡറുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു.
ആറന്മുള നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. റാന്നി നിയോജക മണ്ഡലത്തില്‍ ഏറ്റവും കുറവും.

ആറന്മുളയില്‍ 1,22,960 സ്ത്രീകളും 1,10,404 പുരുഷന്മാരും ഒരു ട്രാന്‍സ്ജന്‍ഡറും ഉള്‍പ്പടെ 2,33,365 വോട്ടര്‍മാരാണുള്ളത്.
തിരുവല്ല നിയോജക മണ്ഡലത്തില്‍ 1,09,218 സ്ത്രീകളും 99,490 പുരുഷന്‍മാരും ഉള്‍പ്പടെ 2,08,708 വോട്ടര്‍മാരും, അടൂര്‍ നിയോജക മണ്ഡലത്തില്‍ 1,08,567 സ്ത്രീകളും 95,168 പുരുഷന്‍മാരും രണ്ട് ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടെ 2,0,3737 വോട്ടര്‍മാരും ഉണ്ട്.
കോന്നി നിയോജക മണ്ഡലത്തില്‍ 1,05,769 സ്ത്രീകളും 94,441 പുരുഷന്‍മാരും ഉള്‍പ്പടെ 2,00,210 വോട്ടര്‍മാരും റാന്നി നിയോജക മണ്ഡലത്തില്‍ 98,451 സ്ത്രീകളും 92,016 പുരുഷന്‍മാരും ഒരു ട്രാന്‍സ്ജന്‍ഡറും ഉള്‍പ്പെടെ 1,90,468 വോട്ടര്‍മാരുമാണ് നിലവിലുള്ളത്.

തെരഞ്ഞെടുപ്പ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതിലാകും അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക. നിലവില്‍ ജില്ലയില്‍ 80 വയസിന് മുകളിലുള്ള 38,692 പേരും, 2250 പ്രവാസികളും, അംഗപരിമിതരായ 12,586 പേരും പട്ടികയില്‍ ഉള്‍പ്പെടുന്നു.
വോട്ടര്‍ പട്ടികയില്‍ പുതിയതായി പേര് ചേര്‍ക്കാനുള്ളവര്‍ക്കും, പേര് ഒഴിവാക്കാനുള്ളവര്‍ക്കും തിരുത്തലുകള്‍ വരുത്താനുള്ളവര്‍ക്കും ഇപ്പോള്‍ www.nvsp.in എന്ന വൈബ്്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

 

 

Leave a Reply

Your email address will not be published. Required fields are marked *