പത്തനംതിട്ട ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസ് നമ്പര്‍ ലഭ്യമാണ്

 

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജമദ്യം, മയക്കുമരുന്ന്, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനവും വിപണനവും ഉപയോഗവും വര്‍ധിക്കുവാനുള്ള സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ എക്‌സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.

ഏപ്രില്‍ 7 വരെ ജാഗ്രതാ കാലയളവായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയെ രണ്ടു മേഖലകളായി തിരിച്ച് രണ്ട് സ്‌ട്രൈക്കിങ് ഫോഴ്‌സ് യൂണിറ്റുകള്‍ രൂപീകരിച്ചിട്ടുള്ളതും പരാതികളിലും രഹസ്യവിവരങ്ങളിലും അടിയന്തര നടപടി സ്വീകരിക്കുന്നതിനും സംശയാസ്പദമായ സാഹചര്യങ്ങളില്‍ അടിയന്തരമായി ഇടപെടുന്നതിനും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീമിനേയും സജ്ജമാക്കിയിട്ടുണ്ട്.

വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം നിരീക്ഷിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി ഷാഡോ എക്‌സൈസ് ടീമിനെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.
കൂടാതെ മദ്യ ഉല്‍പാദന വിപണന കേന്ദ്രങ്ങളിലും വനപ്രദേശങ്ങളിലും പോലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി സഹകരിച്ച് സംയുക്ത റെയ്ഡുകള്‍ ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ബി.വേണുഗോപാലക്കുറുപ്പ് അറിയിച്ചു.

രാത്രികാലങ്ങളിലെ വാഹന പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. വാഹന പരിശോധനകള്‍ക്കായി പ്രത്യേക ടീമിനേയും സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിലെ പ്രധാന പാതകളിലെല്ലാം എക്‌സൈസ് ഫോഴ്‌സിന്റെ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യത്തില്‍ വാഹനങ്ങള്‍, കടകള്‍, തുറസായ സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ കര്‍ശനമായും പരിശോധിക്കുകയും കള്ളുഷാപ്പുകള്‍, ബാറുകള്‍, മറ്റ് ലൈസന്‍സ് സ്ഥാപനങ്ങള്‍ എന്നിവ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കി പരിശോധനകള്‍ നടത്തി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തും.

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കര്‍ശനമായി തടയുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതിഥി സംസ്ഥാന തൊഴിലാളി ക്യാമ്പുകളും നിരന്തര പരിശോധനയ്ക്ക് വിധേയമാക്കി നടപടികളും സ്വീകരിക്കുന്നുണ്ട്.
വ്യാജമദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ താഴെ പറയുന്ന നമ്പരുകളില്‍ അറിയിക്കണമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

1. ജില്ലാ കണ്‍ട്രോള്‍റൂം,പത്തനംതിട്ട 0468 2222873,
2. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, പത്തനംതിട്ട 9447178055,
3. അസി. എക്‌സൈസ് കമ്മീഷണര്‍(എന്‍ഫോഴ്‌സ്‌മെന്റ്), പത്തനംതിട്ട 9496002863,
4. അസി. എക്‌സൈസ് കമ്മീഷണര്‍(വിമുക്തി),സ്‌പെഷ്യല്‍ എന്‍ഫോഴ്‌മെന്റ് ഡ്രൈവ് കോര്‍ഡിനേറ്റര്‍ പത്തനംതിട്ട 9447957982,
5. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ്, പത്തനംതിട്ട 9400069473,
6. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ , പത്തനംതിട്ട 94000694665,
7.എക്‌സൈസ്‌സര്‍ക്കചറ്റ ഇന്‍സ്‌പെക്ടര്‍, അടൂര്‍ 9400069464

8.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, റാന്നി 9400069468,
9.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, മല്ലപ്പള്ളി 9400069470,
10.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, തിരുവല്ല 9400069472,
11. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് റേഞ്ച് ഓഫീസ്, പത്തനംതിട്ട 9400069476, 12.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ , എക്‌സൈസ് റേഞ്ച് ഓഫീസ്, കോന്നി 9400069477,
13.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ്‌റേഞ്ച് ഓഫീസ്, റാന്നി 9400069478,
14.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് റേഞ്ച് ഓഫീസ്, ചിറ്റാര്‍ 9400069479,
15.എക്‌സൈസ് റേഞ്ച് ഓഫീസ്, അടൂര്‍ 9400069475,
16.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ , എക്‌സൈസ് റേഞ്ച് ഓഫീസ്, മല്ലപ്പള്ളി 9400069480, 17.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ , എക്‌സൈസ് റേഞ്ച് ഓഫീസ്, തിരുവല്ല 9400069481.

Leave a Reply

Your email address will not be published. Required fields are marked *