സംസ്ഥാനത്ത് ഇന്ന് 2776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂര്‍ 283, കൊല്ലം 232, ആലപ്പുഴ 207, തിരുവനന്തപുരം 190, കോട്ടയം 185, പത്തനംതിട്ട 183, കണ്ണൂര്‍ 175, കാസര്‍ഗോഡ് 125, ഇടുക്കി 93, പാലക്കാട് 89, വയനാട് 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 99 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,103 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.20 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,17,79,163 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4271 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2504 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 196 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 331, മലപ്പുറം 288, എറണാകുളം 273, തൃശൂര്‍ 279, കൊല്ലം 230, ആലപ്പുഴ 196, തിരുവനന്തപുരം 140, കോട്ടയം 175, പത്തനംതിട്ട 159, കണ്ണൂര്‍ 133, കാസര്‍ഗോഡ് 115, ഇടുക്കി 87, പാലക്കാട് 36, വയനാട് 62 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ 2 വീതം, തിരുവനന്തപുരം, തൃശൂര്‍, ഇടുക്കി, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3638 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 337, കൊല്ലം 156, പത്തനംതിട്ട 388, ആലപ്പുഴ 307, കോട്ടയം 313, ഇടുക്കി 75, എറണാകുളം 561, തൃശൂര്‍ 308, പാലക്കാട് 131, മലപ്പുറം 196, കോഴിക്കോട് 377, വയനാട് 117, കണ്ണൂര്‍ 223, കാസര്‍ഗോഡ് 149 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 43,562 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,24,309 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,73,736 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6371 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 660 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 357 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

പത്തനംതിട്ട ജില്ല
കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍
തീയതി. 05.03.2021
…………………………………………………………………………………………………………………..

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 183 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്ത് നിന്ന് വന്നവരും, അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 174 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 14 പേര്‍ ഉണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1.അടൂര്‍
(മേലൂട്, അമ്മകണ്ടകര, പന്നിവിഴ, അടൂര്‍) 24
2.പന്തളം
(കുരമ്പാല, പൂഴിക്കാട്, തോന്നല്ലൂര്‍) 5
3.പത്തനംതിട്ട
(നന്നുവക്കാട്, കുമ്പഴ, പത്തനംതിട്ട) 7
4.തിരുവല്ല
(തുലകശ്ശേരി, മഞ്ഞാടി, കിഴക്കുംഭാഗം) 3
5.ആനിക്കാട് 1
6.ആറന്മുള
(ഇടയാറന്മുള, എരുമുക്കാട്) 2
7.അരുവാപുലം 1
8.അയിരൂര്‍
(തേക്കുങ്കല്‍, തടിയൂര്‍, അയിരൂര്‍ നോര്‍ത്ത്, ഇടപ്പാവൂര്‍, കൊട്ടത്തൂര്‍) 9
9.ചെന്നീര്‍ക്കര
(ചെന്നീര്‍ക്കര, മാത്തൂര്‍) 2
10.ചെറുകോല്‍
(വയലത്തല, കീക്കൊഴൂര്‍, ചെറുകോല്‍) 3
11.ചിറ്റാര്‍
(വയ്യാറ്റുപുഴ, ചിറ്റാര്‍) 4
12. ഏറത്ത് 1
13. ഇലന്തൂര്‍
(ഇലന്തൂര്‍) 2
14. ഏനാദിമംഗലം
(ഇളമണ്ണൂര്‍, മാരൂര്‍, മരുതിമൂട്) 4
15. ഇരവിപേരൂര്‍
(വളളംകുളം, ഓതറ) 9
16.ഏഴംകുളം
(ഇളങ്ങമംഗലം, കൈതപ്പറമ്പ്, ഏനാത്ത്, നെടുമണ്‍) 7
17. ഏഴുമറ്റൂര്‍ 1
18. കലഞ്ഞൂര്‍
(കലഞ്ഞൂര്‍, കൂടല്‍) 5
19. കല്ലൂപ്പാറ 1
20. കവിയൂര്‍
(കവിയൂര്‍, കോട്ടൂര്‍) 5
21. കൊടുമണ്‍
(ഇടത്തിട്ട, ചിരണിക്കല്‍) 4
22. കോയിപ്രം
(കുമ്പനാട്, വരയന്നൂര്‍) 2

23. കോന്നി
(മങ്ങാരം, കോന്നി) 5
24. കൊറ്റനാട്
(കൊറ്റനാട്) 2
25. കോട്ടാങ്ങല്‍
(വായ്പ്പൂര്‍) 6
26. കോഴഞ്ചേരി
(കോഴഞ്ചേരി ഈസ്റ്റ്) 2
27. കുളനട
(കുളനട, മാന്തുക, ഉളളന്നൂര്‍) 5
28. കുറ്റൂര്‍ 1
29. മല്ലപ്പളളി 1
30. മെഴുവേലി
(മെഴുവേലി, കാരിത്തോട്ട) 4
31.നാറാണംമൂഴി
(അടിച്ചിപ്പുഴ, നാറാണംമൂഴി, തോമ്പികണ്ടം) 3
32. നാരങ്ങാനം
(നാരങ്ങാനം) 4
33. നെടുമ്പ്രം
(പൊടിയാടി) 1
34. ഓമല്ലൂര്‍
(വാഴമുട്ടം) 1
35. പളളിക്കല്‍
(പാറക്കൂട്ടം, പളളിക്കല്‍ മേലൂട്, പെരിങ്ങനാട്) 10
36. പന്തളം-തെക്കേക്കര
(പടുകോട്ടയ്ക്കല്‍, പെരുമ്പുളിയ്ക്കല്‍) 2
37. പെരിങ്ങര
(പെരിങ്ങര, മേപ്രാല്‍) 2
38. പ്രമാടം
(കിഴവളളൂര്‍, വട്ടക്കാവ്) 5
39. പുറമറ്റം
(പുറമറ്റം) 4
40. റാന്നി
(പുതുശ്ശേരിമല, തോട്ടമണ്‍, തെക്കേപ്പുറം) 3
41. റാന്നി പഴവങ്ങാടി
(പഴവങ്ങാടി, ചാത്തയ്ക്കല്‍, ചെല്ലക്കാട്) 3
42. റാന്നി അങ്ങാടി

(ഈട്ടിച്ചുവട്, ത്രിക്വാമല, പുല്ലൂപ്രം) 3
43. റാന്നി-പെരുനാട്
(നിലയ്ക്കല്‍, മാമ്പാറ) 2
44. സീതത്തോട്
(കോട്ടമണ്‍പാറ) 1
45. തണ്ണിത്തോട്
(തണ്ണിത്തോട്, തേക്ക്‌തോട്) 3
46. തോട്ടപ്പുഴശ്ശേരി
(നെടുപ്രയാര്‍, ചിറയിറമ്പ്) 2
47.തുമ്പമണ്‍ 1
48. വെച്ചൂച്ചിറ
(ചാത്തന്‍തറ, മണ്ണടിശാല, പരുവ) 5

Leave a Reply

Your email address will not be published. Required fields are marked *