ലേഖക്കും മക്കൾക്കും സുരക്ഷിത ഭവനം നൽകി സുനിൽ ടീച്ചർ

 

 

സാമൂഹ്യ പ്രവർത്തക ഡോ. എം. എസ്. സുനിൽ സ്വന്തമായി വീടില്ലാതെ കുടിലുകളിൽ കഴിയുന്ന ആലംബ ഹീനർക്കു പണിതു നൽകുന്ന 194ാ മത് സ്നേഹഭവനം പൂതങ്കര ഇടശ്ശേരിക്കോണിൽ ലേഖക്കും രണ്ടു കുട്ടികൾക്കുമായി ചാലക്കുടി സ്വദേശിയും ബഹറിനിൽ ജോലിയുള്ളതുമായ ഷാജു പുത്തൻപുരക്കലിന്‍റെ സഹായത്താല്‍ നിർമിച്ചു നൽകി. വീടിന്‍റെ താക്കോൽദാനവും ഉദ്ഘാടനവും ഷാജുവിന്റെ മകൻ ഷോൺ ഷാജു നിർവഹിച്ചു.

വര്‍ഷങ്ങളായി ഭർത്താവിനാൽ ഉപേക്ഷിക്കപ്പട്ട് രണ്ടു കുട്ടികളുമായി ലേഖ ഒരു പ്ലാസ്റ്റിക് മറച്ച കുടിലിൽ ആയിരുന്നു താമസം. ഏതു നിമിഷവും തകർന്നു വീഴാരായ ചോർന്നൊലിക്കുന്ന ഒരു ചെറിയ കുടിലായിരുന്നു ലേഖയുടേത്. ഇവരുടെ അവസ്ഥ നേരിൽ കണ്ടു മനസ്സിലാക്കിയ ടീച്ചർ ഷാജുവിന്റെ സഹായത്താൽ രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു.

ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജഗോപാൽ, വാർഡ് മെമ്പർ സതീഷ് കുമാർ, കെ. പി. ജയലാൽ, ശിവരാമൻ നായർ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *