സംസ്ഥാനത്ത് 123 സ്റ്റേഷനുകള്‍ നിയന്ത്രിച്ചത് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍

 

അന്താരാഷ്ട്ര വനിതാദിനമായഇന്നലെ സംസ്ഥാനത്തെ 123 പൊലീസ് സ്റ്റേഷനുകള്‍ വനിതാ ഓഫീസര്‍മാര്‍ നിയന്ത്രിച്ചു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ജിഡി ഇന്‍ ചാര്‍ജ്, പാറാവ്, പിആര്‍ഒ ചുമതലകള്‍ വനിതാ ഉദ്യോഗസ്ഥരാണ് വഹിച്ചത്.

മുഖ്യമന്ത്രിയുടെ അകമ്പടിവാഹനത്തിലും ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലും വനിതാ കമാന്‍ഡോമാരെ നിയോഗിച്ചിരുന്നു. ഹൈവേ പട്രോള്‍ വാഹനങ്ങളിലും വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കി.

വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *