സൗജന്യ ക്യാൻസർ ചികിത്സാ പദ്ധതി നടപ്പിലാക്കുന്നു

 

പത്തനംതിട്ട  മൈലപ്ര സർവ്വീസ് സഹകരണ ബാങ്ക്, കാലിക്കട്ട് സിറ്റി സഹകരണ ബാങ്ക്, എം.വി.ആർ. ക്യാൻസർ സെന്റർ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെസംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ക്യാൻസർ ചികിത്സാ പദ്ധതി നടപ്പിലാക്കുന്നു.

15,000/- രൂപ സ്ഥിര നിക്ഷേപത്തിലൂടെ ഒരാൾക്ക് 5 ലക്ഷം രൂപാ വരെ സൗജന്യ ക്യാൻസർ ചികിത്സാ സഹായത്തിന് അർഹതയുണ്ട്.60 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. ചികിത്സാ ആനുകൂല്യം ലഭിച്ചാലും നിക്ഷേപ തുക തിരികെ ലഭിക്കുന്ന പദ്ധതിയാണിത്.നിക്ഷേപം നടത്തി ഒരു വർഷം കഴിഞ്ഞ് എപ്പോൾ വേണമെങ്കിലും പദ്ധതിയിൽ നിന്നും പിൻമാറാൻ നിക്ഷേപകന് അവകാശമുണ്ട്.

കേരളത്തിലെ ഏറ്റവും വലിയ ക്യാൻസർ ചികിത്സാ ഹോസ്പിറ്റൽ ആയ എം.വി.ആർ. ക്യാൻസർ സെന്റർ മാസ്കെയർ പദ്ധതിയായിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പത്തനംതിട്ട ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കായ മൈലപ്രാ സർവ്വീസ് സഹകരണ ബാങ്ക് ഒരു നോഡൽ ഏജൻസിയായാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. സൗജന്യ ക്യാൻസർ ചികിത്സാ പദ്ധതിയുടെ (മാസ്കെയർ) ഉദ്ഘാടനം കോഴഞ്ചേരി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജെറി ഈശോ ഉമ്മൻ നിർവ്വഹിച്ചു.

ബാങ്ക് വൈസ്പ്രസിഡന്‍റ് എൻ.ആർ. സുനിൽകുമാറിന്‍റെ അദ്ധ്യക്ഷതയിൽ ജോഷ്വാ മാത്യു, സി.എം. ജോൺ, മാത്യു സി. ജോർജ്ജ്, വാസുക്കുട്ടനാചാരി, പ്രിൻസ് പി. ജോർജ്ജ്, രാജി ഷാജി, റെനി വിൻസെന്റ് , രമാദേവി എസ്., ജോസ് പി. തോമസ് എന്നിവർ സംസാരിച്ചു .

പദ്ധതിയേകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 🙁 ജെറി ഈശോ ഉമ്മൻ, കോഴഞ്ചേരി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഫോൺ: 9447722828 )

Leave a Reply

Your email address will not be published. Required fields are marked *