പത്തനംതിട്ട ജില്ലയില്‍ കോവിഡ് വാക്സിനേഷന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനും ഓണ്‍ലൈന്‍ രജിസട്രേഷന് ജനങ്ങളെ സഹായിക്കുന്നതിനും എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ മുന്നിട്ടിറങ്ങുന്നു. ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ ഒപ്പം ക്യാമ്പയിന്‍ രണ്ടാം ഘട്ടത്തിന്റെയും ഹയര്‍സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും തുടരണം ജാഗ്രത ക്യാമ്പയിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലയിലെ തെരഞ്ഞെടുത്ത എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി.
പരിശീലന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് ജില്ലാ കണ്‍വീനര്‍ കെ.ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍ വിഷയാവതരണം നടത്തി. ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ.സി.എസ് നന്ദിനി ക്ലാസ് നയിച്ചു.
എന്‍.എസ്.എസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജേക്കബ് ജോണിനെ പ്രവര്‍ത്തന മികവിനുളള അംഗീകാരമായി ഫലകവും പൊന്നാടയുമണിയിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ ആദരിച്ചു. ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍മാരായ ആര്‍.ദീപ, വി.ആര്‍ ഷൈലാഭായി, പി.എ.സി അംഗങ്ങളായ ജേക്കബ് ചെറിയാന്‍, അനില്‍ എന്നിവര്‍ സംസാരിച്ചു.