നിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ നാലു പത്രികകള്‍ കൂടി സമര്‍പ്പിച്ചു

 

നിയമസഭാ തെരഞ്ഞെടുപ്പ് പത്തനംതിട്ട ജില്ലയില്‍ (മാര്‍ച്ച് 15) സമര്‍പ്പിച്ചത് നാലു പത്രികകള്‍. കോന്നി നിയോജക മണ്ഡലത്തില്‍ രണ്ട്, ആറന്മുള, തിരുവല്ല നിയോജക മണ്ഡലങ്ങളില്‍ ഓരോ പത്രികയുമാണ് സമര്‍പ്പിച്ചത്.

കോന്നി നിയോജക മണ്ഡലത്തില്‍ സി.പി.ഐ(എം) സ്ഥാനാര്‍ത്ഥി കെ.യു ജനീഷ് കുമാര്‍ രണ്ടു സെറ്റ് പത്രികകള്‍ റിട്ടേണിംഗ് ഓഫീസറിനു സമര്‍പ്പിച്ചു. ആറന്മുള നിയോജക മണ്ഡലത്തില്‍ സി.പി.ഐ(എം) സ്ഥാനാര്‍ത്ഥി വീണാ കുര്യാക്കോസ്, തിരുവല്ലയില്‍ സ്വതന്ത സ്ഥാനാര്‍ത്ഥി കെ.കെ.സുരേന്ദ്രന്‍ എന്നിവരും ഓരോ സെറ്റ് പത്രിക വീതവും സമര്‍പ്പിച്ചു.

കോന്നി നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ.കെ യു ജനീഷ് കുമാർ നാമനിർദ്ദേശക പത്രിക സമർപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ പ്രവർത്തകരോടൊപ്പം പ്രകടനമായെത്തിയാണ് പത്രിക സമർപ്പിച്ചത് .

കോന്നി നിയോജക മണ്ഡലം ഉപ വരണാധികാരി ടി.വിജയകുമാറിനാണ് പത്രിക കൈമാറിയത് .രണ്ട് സെറ്റ് പത്രികയാണ് നൽകിയത്. പ്രമാടം പഞ്ചായത്ത് ഗ്രാമ പ്രസിഡന്‍റ് എൻ നവനിത്തും .അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് രേഷ്മ മറിയം റോയിയും ആണ് നിർദ്ദേശകർ.സ്‌ഥാനാർത്ഥിക്ക് കെട്ടിവയ്ക്കാനുള്ള തുക പത്തനംതിട്ട ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയും സഹപാഠിയായ ഫാദർ ബെഞ്ചമിന്റെ കുടുംബവുമാണ് നൽകിയത് .

സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണികൃഷ്ണപിള്ള, ജില്ലാ സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാർ, കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, സി പി ഐ മണ്ഡലം സെക്രട്ടറി പി ആർ ഗോപിനാഥൻ, സി പി ഐ നേതാക്കളായ വിജയ വിത്സൺ, കെ സോമശേഖരൻ, കേരള കോൺഗ്രസ് നേതാക്കളായ എബ്രഹാം വാഴയിൽ, റഷീദ് മുളന്തറ, എ. ദീപ കുമാർ എന്നിവർ ഒപ്പം ഉണ്ടായിരുന്നു. തിങ്കളാഴ്ച്ച രാവിലെ അമ്മയുടെ കുടുംബാംഗങ്ങളുടെയും ആശീർവാദത്തോടെ വീട്ടിൽ നിന്നിറങ്ങിയ ജനീഷ് രക്തസാക്ഷി, സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തി .

സി പി ഐ എം മുൻ ഏരിയ സെക്രട്ടറിമാരായ എൻ എസ് ഭാസി, എൻ എൻ സോമരാജൻ ,ജില്ലാ കമ്മിറ്റിയംഗം എൻ എൻ ദാമോധരൻ, ജില്ലാ സെക്രട്ടിയേറ്റംഗം വി ആർ ശിവരാജൻ, സി.ജി. ദിനേശ്, പി. കെ. പ്രഭാകരൻ, വി. കെ. പുരുഷോത്തമൻ,
എസ്. അച്യുതൻ നായർ , വിലങ്ങു പാറ സുകുമാരൻ, ആർ രവീന്ദ്രൻ എന്നിവരുടെ സ്മൃതി മണ്ഡഡപങ്ങളിൽ പുഷ്പാപാർച്ചന നടത്തിയതിന് ശേഷമാണ് പത്രിക സമർപ്പിച്ചത്.

എൽ. ഡി. എഫ്. സ്‌ഥാനാർഥി അഡ്വ. കെ. യു. ജനീഷ് കുമാർ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി ഇറങ്ങിയത് അമ്മ വിജയമ്മയുടെ ആശീർവാദവുമായി.അമ്മയുടെ പാദം തൊട്ടു വന്ദിച്ച ജനീഷിനെ അമ്മ തലയിൽ കൈ വെച്ച് അനുഗ്രച്ചു ആശ്ളേഷിച്ചു സ്നേഹ ചുംബനം നൽകി യാത്രയാക്കി.

ഭാര്യ അനുമോളും മകൻ നൃപൻ,മകൾ ആസിഫ, സീതത്തോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോബി ടി ഈശോ, ജില്ലാ പഞ്ചായത്ത്‌ അംഗം ജിജോ മോഡി എന്നിവരും പാർട്ടി പ്രവർത്തകരും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *