സ്ഥാനാര്‍ഥിയുടെ യോഗ്യതകളും അയോഗ്യതകളും

 

യോഗ്യതകള്‍:-
നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കുന്ന ദിവസം സ്ഥാനാര്‍ഥിയുടെ വയസ് 25 വയസില്‍ കുറയരുത്. പട്ടികജാതി വിഭാഗത്തിനോ പട്ടികവര്‍ഗ വിഭാഗത്തിനോ വേണ്ടി സംവരണം ചെയ്ത മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥി പ്രസ്തുത വിഭാഗത്തില്‍ അംഗമായിരിക്കണം. മാത്രമല്ല, ജില്ലയില്‍ പ്രസ്തുത സംവരണ വിഭാഗത്തിന് നീക്കിവച്ച മണ്ഡലത്തിലെ തന്നെ വോട്ടറുമായിരിക്കണം. ജനറല്‍ സീറ്റിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥി സംസ്ഥാനത്തെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ വോട്ടറായിരിക്കണം.

അയോഗ്യതകള്‍:-
സ്ഥാനാര്‍ഥി ഇന്ത്യന്‍ സര്‍ക്കാരിന്റെയോ ഏതെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെയോ കീഴിലുള്ള ഓഫീസുകളില്‍ ജോലി ചെയ്യുന്നവരായിക്കരുത്. മറ്റ് അയോഗ്യതകള്‍: സ്ഥിരബുദ്ധി ഇല്ലാത്ത ആളോ അങ്ങിനെയാണെന്ന് കോടതി വിധിക്കപ്പെട്ടവരോ ആകരുത്.
പാപ്പരാണെന്ന് കോടതി വിധിച്ചവര്‍, ഇന്ത്യന്‍ പൗരത്വമില്ലാത്തവര്‍, മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വം ലഭിച്ചവര്‍, പാര്‍ലമെന്റ് തയ്യാറാക്കിയ ഏതെങ്കിലും നിയമപ്രകാരം അയോഗ്യരാക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് അയോഗ്യതയുണ്ട്. നാമനിര്‍ദ്ദേശപത്രികയോടൊപ്പം സമര്‍പ്പിച്ചിരുന്ന സത്യപ്രസ്താവന കളവോ, വ്യാജമോ ആയിരുന്നാലും അയോഗ്യതയുണ്ടാകും. പട്ടികജാതിക്കാരനോ, പട്ടികവര്‍ഗക്കാരനോ അല്ലായെന്ന് പിന്നീട് എപ്പോഴെങ്കിലും തെളിയിക്കപ്പെടുകയും അപ്രകാരം പ്രഖ്യാപിക്കപ്പെടുകയോ ചെയ്താല്‍ അയോഗ്യതയുണ്ടാവും.

ഓര്‍മ്മിക്കാന്‍

മാര്‍ച്ച് 19 ആണ് പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ വരണാധികാരികള്‍ മുമ്പാകെ പത്രിക സമര്‍പ്പിക്കാം. ഇത്തവണ ഓണ്‍ലൈനായി പത്രിക സമര്‍പ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. tthps://suvidha.eci.gov.in/suvidhaac/public/login എന്ന ലിങ്കില്‍ പ്രവേശിച്ച് ഓണ്‍ലൈനായി പത്രിക നല്‍കാം.

Leave a Reply

Your email address will not be published. Required fields are marked *