നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, അസം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിൽ ചെലവ് നിരീക്ഷണ പ്രക്രിയയിലൂടെ 331 കോടി രൂപയുടെ റെക്കോർഡ് തുക പിടിച്ചെടുത്തു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഈ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും മൊത്തം 225.77 കോടി രൂപയാണ് പിടിച്ചെടുത്തത്.
2021-ലെ പൊതുതെരഞ്ഞെടുപ്പിൽ കള്ളപ്പണം തടയുന്നതിനുള്ള ഫലപ്രദമായ നിരീക്ഷണത്തിനായി, തിരഞ്ഞെടുപ്പ് കമ്മീഷൻ 295 ചെലവ് നിരീക്ഷകരെ വിന്യസിച്ചിട്ടുണ്ട്. കേരളത്തിനായി പുഷ്പീന്ദർ സിംഗ് പുനിഹ (മുൻ ഐആർഎസ്, 1985 ബാച്ച്) ഉൾപ്പെടെ അഞ്ച് പ്രത്യേക ചെലവ് നിരീക്ഷകരെയും കമ്മീഷൻ നിയമിച്ചിട്ടുണ്ട്.
കൃത്യമായ വിലയിരുത്തലിനുശേഷം, 259 നിയമസഭാ മണ്ഡലങ്ങളെ ചെലവ് സംബധിച്ഛ് ‘സെൻസിറ്റീവ്’ മണ്ഡലങ്ങൾ ആയി കണക്കാക്കിയിട്ടുണ്ട്.