നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചുമതലയേറ്റു; പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറാം

 

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചുമതലയേറ്റു. വെള്ളിയാഴ്ച രാവിലെ
തിരുവല്ല, ആറന്മുള, അടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ പൊതുനിരീക്ഷകന്‍ സുരേഷ് കുമാര്‍ വസിഷ്ഠ് ഐഎഎസ്, റാന്നി, കോന്നി നിയമസഭാ മണ്ഡലങ്ങളിലെ പൊതുനിരീക്ഷക ഡോ. രേണു എസ്. ഫുലിയ ഐഎഎസ്, ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെയും പോലീസ് നിരീക്ഷകന്‍ അഷുതോഷ് കുമാര്‍ ഐപിഎസ്, അഞ്ചു നിയോജക മണ്ഡലങ്ങളിലെയും ചെലവ് നിരീക്ഷകന്‍ സ്വരൂപ് മന്നവ ഐആര്‍എസ് എന്നിവര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

നിരീക്ഷകര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. പൊതുനിരീക്ഷകരായ സുരേഷ് കുമാര്‍ വസിഷ്ഠ്, ഡോ. രേണു എസ്. ഫുലിയ എന്നിവര്‍ പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസിലും പോലീസ് നിരീക്ഷകന്‍ അഷുതോഷ് കുമാര്‍, ചെലവ് നിരീക്ഷകന്‍ സ്വരൂപ് മന്നവ എന്നിവര്‍ പത്തനംതിട്ട റെസ്റ്റ് ഹൗസിലുമാണ് ക്യാമ്പ് ചെയ്യുന്നത്.

പൊതുജനങ്ങള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്ക് പരാതികളും വിവരങ്ങളും കൈമാറാം. ചുമതലയുള്ള നിയോജക മണ്ഡലം, നിരീക്ഷകന്‍, ഫോണ്‍ നമ്പര്‍ എന്ന ക്രമത്തില്‍: തിരുവല്ല, ആറന്മുള, അടൂര്‍, നിയമസഭാ മണ്ഡലങ്ങളിലെ പൊതുനിരീക്ഷകന്‍ സുരേഷ് കുമാര്‍ വസിഷ്ഠ്, ഫോണ്‍: 9447359540. റാന്നി, കോന്നി നിയമസഭാ മണ്ഡലങ്ങളിലെ പൊതുനിരീക്ഷക ഡോ. രേണു എസ്. ഫുലിയ, ഫോണ്‍: 9447390640. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെയും പോലീസ് നിരീക്ഷകന്‍ അഷുതോഷ് കുമാര്‍, ഫോണ്‍: 9447372470. അഞ്ചു നിയോജക മണ്ഡലങ്ങളിലെയും എക്പെന്‍ഡിച്ചര്‍ നിരീക്ഷകന്‍ സ്വരൂപ് മന്നവ, ഫോണ്‍: 9447371890.

Leave a Reply

Your email address will not be published. Required fields are marked *