ജാഗ്രത പാലിക്കണം പമ്പ ത്രിവേണി സ്നാന സരസിലും അനുബന്ധ കടവുകളിലും വെള്ളം ഉയരും

 

ശബരിമല ഉത്സവത്തിന്റെ പശ്ചാത്തലത്തില്‍, പമ്പാ -ത്രിവേണി സ്നാന സരസിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പുവരുത്താന്‍ മാര്‍ച്ച് 18ന് വൈകുന്നേരം കുള്ളാര്‍ അണക്കെട്ടില്‍ നിന്നും വെള്ളം തുറന്നുവിട്ടു. ഈ സാഹചര്യത്തില്‍ പമ്പ ത്രിവേണി സ്നാന സരസിലും അനുബന്ധ കടവുകളിലും കുള്ളാര്‍ അണക്കെട്ടില്‍ നിന്നും തുറന്നുവിട്ട വെള്ളം ഇന്ന് (19 വെള്ളി) ഉച്ചകഴിഞ്ഞ് എത്തുമെന്ന് കക്കാട് ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *