പത്തനംതിട്ട ജില്ലയില്‍ ഇന്ന് 137 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 72 പേര്‍ രോഗമുക്തരായി

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ വിദേശത്തുനിന്നും വന്നതും, 5 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 126 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 5 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം

1. അടൂര്‍
(പന്നിവിഴ, മലമേക്കര) 2
2. പന്തളം
(പൂഴിക്കാട്) 3
3. പത്തനംതിട്ട
(വലഞ്ചുഴി, കുമ്പഴ, പത്തനംതിട്ട) 4
4. തിരുവല്ല
(മുത്തൂര്‍) 1
5. അരുവാപുലം
(കല്ലേലി, അരുവാപുലം, കുമ്മണ്ണൂര്‍, കൊക്കാത്തോട്) 4
6. അയിരൂര്‍
(ഇടപ്പാവൂര്‍, കാഞ്ഞീറ്റുകര) 2
7. ചിറ്റാര്‍
(ചിറ്റാര്‍ നീലിപിലാവ്) 10
8. ഏറത്ത്
(പുതുശ്ശേരിഭാഗം) 3
9. ഇലന്തൂര്‍
(ഇലന്തൂര്‍) 2
10. ഏനാദിമംഗലം
(കുറുമ്പകര, മാരൂര്‍, ഇളമണ്ണൂര്‍) 5
11. ഏഴംകുളം
(ഇളങ്ങമംഗലം) 1
12. കടമ്പനാട്
(തുവയൂര്‍, കടമ്പനാട്, മണ്ണടി) 7
13. കലഞ്ഞൂര്‍
(നെടുമണ്‍കാവ്, അതിരുങ്കല്‍, കൂടല്‍) 4
14. കല്ലൂപ്പാറ
(തുരുത്തികാട്) 1
15. കുന്നന്താനം
(ആഞ്ഞിലത്താനം) 1
16. കൊടുമണ്‍
(ഐക്കാട്, അങ്ങാടിക്കല്‍, കൊടുമണ്‍) 4
17. കോയിപ്രം
(പൂവത്തൂര്‍) 3
18. കോന്നി
(വകയാര്‍, പെരിഞ്ഞോട്ടക്കല്‍, മങ്ങാരം) 4
19. കൊറ്റനാട്
(പെരുമ്പെട്ടി, കൊറ്റനാട്) 5
20. കോട്ടാങ്ങല്‍
(കുളത്തൂര്‍, കോട്ടങ്ങല്‍) 5
21. കോഴഞ്ചേരി
(തെക്കേമല, കോഴഞ്ചേരി ഈസ്റ്റ്) 3
22. മലയാലപ്പുഴ
(വെട്ടൂര്‍) 4
23. മല്ലപ്പള്ളി
(മല്ലപ്പളളി ഈസ്റ്റ്) 1
24. മല്ലപ്പുഴശ്ശേരി
(കുഴിക്കാല) 2
25. മെഴുവേലി
(കാരിത്തോട്ട) 1
26. നാറാണംമൂഴി
(കക്കുടുമണ്‍, അടിച്ചിപ്പുഴ) 5
27. നാരങ്ങാനം
(നാരങ്ങാനം) 2
28. നെടുമ്പ്രം
(നെടുമ്പ്രം, അമിച്ചകരി) 2
29. ഓമല്ലൂര്‍
(ഓമല്ലൂര്‍) 1
30. പളളിക്കല്‍
(മിത്രപുരം, പെരിങ്ങനാട്) 6
31. പന്തളം-തെക്കേക്കര
(പൊങ്ങലടി) 1
32. പെരിങ്ങര
(പെരിങ്ങര, മേപ്രാല്‍) 2
33. പ്രമാടം
(ഇളകൊളളൂര്‍, ളാക്കൂര്‍, പുളിമുക്ക്) 3
34. പുറമറ്റം
(മുണ്ടമല) 4
35. റാന്നി
(പുതുശ്ശേരിമല) 1
36. റാന്നി പഴവങ്ങാടി
(കാരിക്കുളം, ഐത്തല, ചെല്ലക്കാട്, ചെറുകുളഞ്ഞി) 5
37. റാന്നി അങ്ങാടി
(പുല്ലൂപ്രം) 3
38. റാന്നി-പെരുനാട്
(മാടമണ്‍) 1
39. തണ്ണിത്തോട്
(കരിമാന്‍തോട്, മണ്ണീറ, തേക്കുതോട്) 11
40. തോട്ടപ്പുഴശ്ശേരി
(മാരാമണ്‍) 1
41. തുമ്പമണ്‍
(തുമ്പമണ്‍) 1
42. വടശ്ശേരിക്കര
(കുമ്പ്‌ളാംപൊയ്ക, കുമ്പ്‌ളത്താമണ്‍, ഇടക്കുളം) 3
43. വെച്ചൂച്ചിറ
(ചാത്തന്‍തറ, കൊല്ലമുള, വെച്ചൂച്ചിറ) 3

ജില്ലയില്‍ ഇതുവരെ ആകെ 59196 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 53497 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 3 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 27.02.2021ന് രോഗബാധ സ്ഥിരീകരിച്ച ഏഴംകുളം സ്വദേശി (69) 14.03.2021ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
2) 07.01.2021ന് രോഗബാധ സ്ഥിരീകരിച്ച മല്ലപ്പളളി സ്വദേശി (60) 07.01.2021 ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
3) 23.02.2021ന് രോഗബാധ സ്ഥിരീകരിച്ച ഇരവിപേരൂര്‍ സ്വദേശി (72) 03.03.2021 ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

ജില്ലയില്‍ ഇന്ന് 72 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 57130 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1702 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1478 പേര്‍ ജില്ലയിലും, 224 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.

ക്രമ നമ്പര്‍ ആശുപത്രികള്‍ /സി.എഫ്.എല്‍.റ്റി.സി/ സി.എസ്.എല്‍.റ്റി.സി എണ്ണം

1. ജില്ലാ ആശുപത്രി കോഴഞ്ചേരി 65
2. റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 25
3. പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 31
4. മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 9
5. പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 18
6. പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 2
7. ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 4
8. പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 12
9. കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1150
10. സ്വകാര്യ ആശുപത്രികളില്‍ 77
ആകെ 1393

ജില്ലയില്‍ 2667 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2549 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3082 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 216 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 71 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 8298 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍ സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍

ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത് , ഇന്ന് ശേഖരിച്ചത്, ആകെ
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 206202 506 206708
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 192440 189 192629
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 40701 158 40859
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485 0 485
5 ട്രൂനാറ്റ് പരിശോധന 6989 22 7011
6 സി.ബി.നാറ്റ് പരിശോധന 630 1 631
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 447447 876 448323
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 253194 1579 254773
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 700641 2455 703096

ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2455 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1180 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.20 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.42 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 78 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 114 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 409 കോളുകള്‍ നടത്തുകയും, 4 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

Leave a Reply

Your email address will not be published. Required fields are marked *