ലോക വനദിനവും കവിതാദിനവും ആചരിച്ചു

ലോക വനദിനവും കവിതാദിനവും ആചരിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : മാര്‍ച്ച് 21 ലോക കവിതാ ദിനവും ലോകവന ദിനവും വാഴമുട്ടം നാഷണല്‍ യുപി സ്ക്കൂളിലെ കുട്ടികള്‍ ആചരിച്ചു.
വിഖ്യാതഅതിവേഗ ചിത്രകാരനും എക്കോ- ഫിലോസഫറും പരിസ്ഥിതി പ്രവര്‍ത്തകനുമായ അഡ്വ.ജിതേഷ്ജിഉദ്ഘാടനം ചെയ്തു.

ലോകത്തെ ഏറ്റവും വലിയ ജൈവ – വൈവിദ്ധ്യ പാഠശാലകളാണ് നമ്മുടെ വനങ്ങളെന്നും ആഗോള താപനത്തിൽ നിന്ന് മുക്തി നേടാനുള്ള പ്രഥമവും പ്രായോഗികവുമായ മാർഗ്ഗം വനവത്കരണമാണെന്നും ജിതേഷ്ജി പറഞ്ഞു.

തട്ട ഭഗവതിക്കും പടിഞ്ഞാറു ഹരിതാശ്രമം എക്കോസഫി സെന്ററായിരുന്നു മണ്ണും മനുഷ്യനും ജീവജാലങ്ങളും തമ്മിലുള്ള ബന്ധവും ജൈവ വൈവിദ്ധ്യജ്ഞാനവും പകർന്ന
വനദിനാചരണത്തിന് വേദിയായത്‌.

ലോക കവിതാദിനത്തിന്റെ പ്രാധാന്യം കവിതകളിലൂടെയും പടയണിപ്പാട്ടുകളിലൂടെയും പ്രശസ്ത പിന്നണി ഗായകന്‍ അനു .വി. കടമ്മനിട്ട കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കി .
സ്കൂൾ മാനേജർ രാജേഷ്‌ അക്ലേത്ത്‌ അദ്ധ്യക്ഷത വഹിച്ചു.
നാഷണല്‍ സ്ക്കൂളിലെ അദ്ധ്യാപികയും വാര്‍ഡ് മെമ്പറുമായ ഗീതാകുമാരി ,സ്ക്കൂള്‍ ,പിറ്റിഎ പ്രതിനിധി ശ്രീജ,ആകാശ് എന്നിവര്‍ കുട്ടികളോടൊപ്പം പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *