പത്തനംതിട്ട ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ വിദേശത്തുനിന്നും വന്നതും, 3 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 41 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത ഒരാളും ഉണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം

1. അടൂര്‍
(മൂന്നാളം) 2
2. പത്തനംതിട്ട
(ആനപ്പാറ, പത്തനംതിട്ട, വെട്ടിപ്രം) 4
3. തിരുവല്ല
(തിരുവല്ല) 2
4. ആനിക്കാട്
(ആനിക്കാട്) 1
5. ആറന്മുള
(കുറിച്ചിമുട്ടം) 1
6. അരുവാപ്പുലം
(കൊക്കാത്തോട്, ഐരവണ്‍, ഊട്ടുപ്പാറ) 3
7. അയിരൂര്‍
(അയിരൂര്‍) 1
8. ചെന്നീര്‍ക്കര
(ചെന്നീര്‍ക്കര) 1
9. ചെറുകോല്‍
(വയലത്തല) 1
10. ഏറത്ത്
(മണക്കാല, ഏറത്ത്) 2
11. ഇരവിപേരൂര്‍
(വളളംകുളം, ഇരവിപേരൂര്‍) 2
12. ഏഴംകുളം
(കിഴക്കുപ്പുറം) 1
13. കോന്നി
(കോന്നി, ആവോലിക്കുഴി, വകയാര്‍) 4
14. കൊറ്റനാട്
(കൊറ്റനാട്) 3
15. കോട്ടാങ്ങല്‍
(കോട്ടാങ്ങല്‍) 1
16. കോഴഞ്ചേരി
(കോഴഞ്ചേരി) 1
17. മല്ലപ്പളളി
(മല്ലപ്പളളി) 1
18. മെഴുവേലി
(ഇലവുംതിട്ട, മെഴുവേലി) 2
19. മൈലപ്ര
(മൈലപ്ര) 1
20. പളളിക്കല്‍
(നൂറനാട്) 1
21. പന്തളം-തെക്കേക്കര
(പാറക്കര) 1
22. പുറമറ്റം
(പുറമറ്റം) 1
23. റാന്നി
(ഐത്തല) 1
24. റാന്നി പഴവങ്ങാടി
(മോതിരവയല്‍) 1
25. റാന്നി പെരുനാട്
(നിലയ്ക്കല്‍) 1
26. തണ്ണിത്തോട്
(തേക്കുതോട്, തണ്ണിത്തോട്) 5
27. തുമ്പമണ്‍
(കീരുകുഴി) 1

ജില്ലയില്‍ ഇതുവരെ ആകെ 59422 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 53702 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

ജില്ലയില്‍ ഇന്ന് 210 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 57661 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1394 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1179 പേര്‍ ജില്ലയിലും, 215 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
ക്രമ നമ്പര്‍, ആശുപത്രികള്‍ /സി.എഫ്.എല്‍.റ്റി.സി/ സി.എസ്.എല്‍.റ്റി.സിഎണ്ണം

1. ജില്ലാ ആശുപത്രി കോഴഞ്ചേരി 56
2. റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 22
3. പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 33
4. മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 6
5. പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 15
6. പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 3
7. ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 4
8. പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 6
9. കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1038
10. സ്വകാര്യ ആശുപത്രികളില്‍ 77
ആകെ 1260

ജില്ലയില്‍ 2223 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2690 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3027 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 163 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 72 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 7940 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍ സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത് , ഇന്ന് ശേഖരിച്ചത്, ആകെ

1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 207181 518 207699
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 192854 290 193144
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 40978 174 41152
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485 0 485
5 ട്രൂനാറ്റ് പരിശോധന 7047 59 7106
6 സി.ബി.നാറ്റ് പരിശോധന 631 0 631
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 449176 1041 450217
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 257480 1596 259076
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 706656 2637 709293

ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2637 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1319 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.20 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.38 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 50 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 92 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 221 കോളുകള്‍ നടത്തുകയും, 2 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

Leave a Reply

Your email address will not be published. Required fields are marked *