എന്‍ ഡി എ തെരഞ്ഞെടുപ്പ് പ്രചാരണം : ഏപ്രിൽ രണ്ടിന് പ്രധാനമന്ത്രി കോന്നിയിൽ എത്തും

 

നിയമസഭാ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അവസാന ഘട്ടമെത്തുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ട ജില്ലയിലെത്തുമെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി പി രഘുനാഥ്‌ അറിയിച്ചു.

കോന്നി നിയോജക മണ്ഡലത്തിലെ പ്രമാടത്തുള്ള രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിലാണ് പ്രധാനമന്ത്രിയുടെ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. അന്ന് 2.30 പി എം ന് എത്തുന്ന പ്രധാനമന്ത്രി വിജയ് റാലിയിൽ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *