പത്തനംതിട്ട ജില്ലയില്‍ തപാല്‍ വോട്ടിന് അര്‍ഹതയുള്ള ആബ്സെന്റീ വോട്ടര്‍മാര്‍ 21,248പേര്‍. ഇതില്‍ 18,733 പേരും 80 വയസിന് മുകളിലുള്ളവരാണ്. ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവര്‍-1885, കോവിഡ് രോഗികളും ക്വാറന്റയിനില്‍ കഴിയുന്നവരും-59, അവശ്യ സേവന വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍- 571 എന്നിങ്ങിനെയാണ് വിവിധ മേഖലകളില്‍നിന്നുള്ള അബ്സെന്റീ വോട്ടര്‍മാരുടെ എണ്ണം.
ആറന്മുള നിയോജക മണ്ഡലത്തിലാണ് ആബ്സെന്റീ വോട്ടര്‍മാര്‍ ഏറ്റവും കൂടുതല്‍- 5387 പേര്‍.നിശ്ചിത സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കപ്പെട്ട 12 ഡി അപേക്ഷാ ഫോറം വരണാധികാരികള്‍ പരിശോധിച്ചശേഷം ഇത്രയും വോട്ടര്‍മാര്‍ക്ക് തപാല്‍ വോട്ടിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യ സേവന വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒഴികെയുള്ളവര്‍ക്ക് വീടുകളില്‍തന്നെ തപാല്‍ വോട്ട് ചെയ്യാനാകും. ഇതിനായി പോളിംഗ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘങ്ങള്‍ ഇവരുടെ പക്കലെത്തും.
അവശ്യ സേവന വിഭാഗങ്ങളിലുള്ളവര്‍ക്ക് ഓരോ മണ്ഡലത്തിലും സജ്ജമാക്കുന്ന കേന്ദ്രങ്ങളിലാണ് തപാല്‍ വോട്ട് ചെയ്യുന്നതിനു ക്രമീകരണം ഏര്‍പ്പെടുത്തുക.
ഓരോ നിയോജക മണ്ഡലത്തിലെയും ആബ്സെന്റീ വോട്ടര്‍മാരുടെ പട്ടിക ചുവടെ.
മണ്ഡലം- ഭിന്നശേഷിക്കാര്‍- 80 വയസിന് മുകളിലുള്ളവര്‍- കോവിഡ് രോഗികള്‍- അവശ്യ സേവന വിഭാഗങ്ങളില്‍ പെട്ടവര്‍- ആകെ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍.
റാന്നി- 370-2960-1-76-3407
കോന്നി-258-3637-3-124- 4022
തിരുവല്ല-380-4140-0-40-4560
ആറന്മുള- 429-4811-23-124-5387
അടൂര്‍- 448-3185-32-207-3872