പ്രത്യേക പോളിംഗ് സഹായ കേന്ദ്രത്തില്‍ ജില്ലാ കളക്ടര്‍ തപാല്‍ വോട്ട് രേഖപ്പെടുത്തി

 

തപാല്‍ വോട്ട് രേഖപ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജി ലോഹിത് റെഡ്ഡി. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ട് ചെയ്യുന്നതിനുള്ള ആറന്മുള നിയോജക മണ്ഡലത്തിലെ പ്രത്യേക പോളിംഗ് സഹായ കേന്ദ്രമായ പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ജില്ലാ കളക്ടര്‍ തപാല്‍വോട്ട് രേഖപ്പെടുത്തിയത്.

പ്രത്യേക ഫെസിലിറ്റേഷന്‍ സെന്ററിന്റെ അവസാന ദിനമായ ശനിയാഴ്ച ആദ്യ വോട്ട് രേഖപ്പെടുത്താന്‍ രാവിലെ 8.55ഓടെ കളക്ടര്‍ എത്തുകയായിരുന്നു. ഈമാസം ഒന്നു മുതല്‍ മൂന്നു ദിനങ്ങളിലായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് വോട്ടുചെയ്യാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *