റാന്നി മാടത്തരുവി വെള്ളച്ചാട്ടത്തില്‍ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു

റാന്നി മാടത്തരുവി വെള്ളച്ചാട്ടത്തില്‍ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു

റാന്നി മന്ദമരുതി മാടത്തരുവി വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ എത്തിയ മൂന്നു വിദ്യാര്‍ഥികളില്‍ രണ്ടു പേര്‍ മുങ്ങി മരിച്ചു . ചേത്തയ്ക്കല്‍ പാലയ്ക്കാട്ട് അജിയുടെ മകന്‍ ജിത്തു(14 ) , പിച്ചനാട് കണ്ടത്തില്‍ പ്രസാദിന്‍റെ മകന്‍ ശബരി (14 )എന്നിവരാണ് മരിച്ചത് .കൂടെ ഉണ്ടായിരുന്ന മറ്റൊരു 14 വയസ്സുകാരന്‍ രക്ഷപെട്ടു . മൂവരും കുളിക്കാന്‍ ആണ് എത്തിയത് .
പാറ മുകളില്‍ വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ എടുക്കാന്‍ പോയി തിരിച്ചു വന്ന ദുര്‍ഗദത്തന്‍ എന്ന കുട്ടി മറ്റുള്ള രണ്ടു പേരെയും കാണാതെ വന്നതോടെ നാട്ടുകാരെ വിവരം അറിയിച്ചു . നാട്ടുകാര്‍ വടം കെട്ടി അള്ളുള്ള പാറയിടുക്കില്‍ ഇറങ്ങിയാണ് തിരച്ചില്‍ നടത്തിയത് .

Leave a Reply

Your email address will not be published. Required fields are marked *