ചരിഞ്ഞ കൊമ്പൻ വിജയ കൃഷ്ണന്‍റെ ഭൌതിക ശരീരം കോന്നിയില്‍ ദഹിപ്പിച്ചു

ചരിഞ്ഞ കൊമ്പൻ വിജയ കൃഷ്ണന്‍റെ ഭൌതിക ശരീരം കോന്നിയില്‍ ദഹിപ്പിച്ചു

കോന്നി വാര്‍ത്ത : കഴിഞ്ഞ ദിവസം ചരിഞ്ഞ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അന്‍പത് വയസ്സുകാരനായ കൊമ്പന്‍ വിജയ കൃഷ്ണന്‍റെ പോസ്റ്റ് മോര്‍ട്ടം കോന്നി കല്ലേലി കടിയാര്‍ വനത്തില്‍ വെച്ച് വെറ്റിനറി ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ വനം വകുപ്പ് ഡോക്ടര്‍മാര്‍ നടത്തി . ഭൌതിക ശരീരം കോന്നി കല്ലേലി കടിയാര്‍ വനത്തില്‍ ദഹിപ്പിച്ചു .

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആന കഴിഞ്ഞ ദിവസമാണ് ചരിഞ്ഞത് . ആനയ്ക്ക് അസുഖമായിരുന്നിട്ടും മതിയായ ചികിത്സ നൽകിയില്ലെന്നാണ് ആനപ്രേമികളുടെ ആരോപണം.അമ്പലപ്പുഴയിലെത്തിയ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എൻ.വാസുവിനെ നാട്ടുകാർ തടഞ്ഞിരുന്നു . പാപ്പാന്മാരെ സസ്പെൻഡ് ചെയ്തു. അന്വേഷണം നടക്കുന്നു . മരണകാരണം കണ്ടെത്താൻ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി . 22 വയസുള്ളപ്പോൾ കോന്നിയിൽനിന്ന് എത്തിച്ചാണ് വിജയകൃഷ്ണനെ അമ്പലപ്പുഴ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *