അഞ്ച് കൊറോണ വാക്‌സിനുകളുടെ ഉപയോഗത്തിന് കൂടി അനുമതി നൽകും

 

കൊറോണയുടെ രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വേഗം വാക്‌സിനേഷൻ പൂർത്തിയാക്കുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ. റഷ്യയുടെ സ്പുട്‌നിക് ഉള്‍പ്പെടെ ഉള്ള അഞ്ച് വാക്‌സിനുകളുടെ കൂടി ഉപയോഗത്തിന് അനുമതി നൽകും. നിലവിൽ ഇന്ത്യൻ നിർമ്മിത വാക്‌സിനുകളായ കൊവാക്‌സിൻ, കൊവിഷീൽഡ് എന്നിവയാണ് ജനങ്ങൾക്ക് നൽകുന്നത്.

സ്പുട്‌നിക്കിന് പുറമേ ജോൺസൺ ആന്‍റ് ജോൺസൺ, നൊവാക്‌സ്, സൈഡസ് കാഡില, ഭാരത് ബയോടെക്കിന്റെ ഇൻഡ്രാ നേസൽ വാക്‌സിൻ എന്നിവയ്ക്കാണ് അനുമതി നൽകുക
പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

രാജ്യവ്യാപകമായി ആകെ 10 കോടിയിലധികം കോവിഡ് 19 വാക്സിൻ ഡോസുകൾ ഇന്ന് വരെ നൽകി.
ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 15,17,963 സെഷനുകളിലായി 10,15,95,147 വാക്സിൻ ഡോസ് വിതരണം ചെയ്തു.

ഇതിൽ 90,04,063 ആരോഗ്യപ്രവർത്തകർ (ഒന്നാം ഡോസ്), 55,08,289 ആരോഗ്യപ്രവർത്തകർ (രണ്ടാം ഡോസ് ),99,53,615 മുന്നണിപ്പോരാളികൾ (ഒന്നാം ഡോസ് ), 47,59,209 മുന്നണി പ്രവർത്തകർ (രണ്ടാം ഡോസ്), 45-60പ്രായമുള്ളവർ 3,02,76,653 പേർ (ആദ്യ ഡോസ് ),6,41,482 ( രണ്ടാം ഡോസ് ),60 വയസ്സിനു മുകളിൽ പ്രായമുള്ള 3,96,51,630 ( ആദ്യ ഡോസ്),18,00,206 (രണ്ടാം ഡോസ്) ഗുണഭോക്താക്കൾ എന്നിവർ ഉൾപ്പെടുന്നു.

രാജ്യത്തെ ഇതുവരെ നൽകിയ ആകെ വാക്സിൻ ഡോസുകളിൽ 60.27% വും 8 സംസ്ഥാനങ്ങളിൽ.

കഴിഞ്ഞ 24 മണിക്കൂറിൽ 35 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി.

വാക്സിനേഷൻ യജ്ഞത്തിന്റെ 85-മത്ദിവസം (ഏപ്രിൽ 10) 35,19,987 ഡോസ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 31,22,109 ഗുണഭോക്താക്കൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു.3,97,878 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.

പ്രതിദിനം ശരാശരി 38,34,574 വാക്സിൻ ഡോസുകൾ എന്ന നിരക്കിൽ ആഗോളതലത്തിൽ ഇന്ത്യ വാക്സിൻ വിതരണത്തിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്ന വരുടെ എണ്ണം വർദ്ധിക്കുന്നു.കഴിഞ്ഞ 24 മണിക്കൂറിൽ 1,52,879 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്ര, ചത്തീസ്ഗഡ്, കർണാടക, ഉത്തർപ്രദേശ്,ഡൽഹി, മധ്യപ്രദേശ്,തമിഴ്നാട്, കേരളം , ഗുജറാത്ത്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. പുതിയ രോഗികളുടെ 80.92 ശതമാനവും ഈ സംസ്ഥാനങ്ങളിൽനിന്നും.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ – 55,411. ചത്തീസ്ഗഡിൽ 14,098 പേർക്കും ഉത്തർപ്രദേശിൽ 12,748 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.

16 സംസ്ഥാനങ്ങളിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വർധന.

ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 11,08,087ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 8.29 %ആണ് . കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ 61,456 പേരുടെ കുറവ് രേഖപ്പെടുത്തി.

മഹാരാഷ്ട്ര, ഛത്തീസ്ഗഡ് കർണാടകം, കേരളം, ഉത്തർപ്രദേശ് എന്നീ 5 സംസ്ഥാനങ്ങളിലാണ് നിലവിൽ ചികിത്സയിലുള്ള രോഗികളുടെ 70.82% വും. ഇതിൽ മഹാരാഷ്ട്രയിൽ മാത്രം ആകെ രോഗികളുടെ 48.57% രോഗികൾ.

രാജ്യത്ത് ഇതുരെ 1,20,81,443 പേർ രോഗ മുക്തരായി. 90.44%ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 90,584 പേർ രോഗ മുക്തരായി.

പ്രതിദിന കോവിഡ് മരണസംഖ്യയിലും വർധന രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 839 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 86.41 ശതമാനവും 10 സംസ്ഥാനങ്ങളിൽ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം- 309. ഛത്തീസ്ഗഡിൽ 123 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിൽ 10 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. നാഗാലാൻഡ്, ത്രിപുര, മേഘാലയ, സിക്കിം ,മിസോറാം,മണിപ്പൂർ,ദാദ്ര& നഗർ ഹവേലി, ദാമൻ& ദിയു, ലക്ഷദ്വീപ്, ആന്തമാൻ&നികോബാർ ദ്വീപ്,അരുണാചൽപ്രദേശ് എന്നിവയാണവ

Leave a Reply

Your email address will not be published. Required fields are marked *