പത്തനംതിട്ട ജില്ലയില്‍ ഇന്ന് 261 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട കോവിഡ് ബുളളറ്റിന്‍ 16.04.2021

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 261 പേര്‍ക്ക്
കോവിഡ്-19 സ്ഥിരീകരിച്ചു; 51 പേര്‍ രോഗമുക്തരായി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ വിദേശത്ത് നിന്നും വന്നവരും 16 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 240 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 8 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമനമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം
1. അടൂര്‍ 10
2. പന്തളം 3
3. പത്തനംതിട്ട 10
4. തിരുവല്ല 19
5. ആനിക്കാട് 34
6. ആറന്മുള 6
7. അയിരൂര്‍ 1
8. ചെറുകോല്‍ 2
9. ചിറ്റാര്‍ 8
10. ഏറത്ത് 3
11. ഇലന്തൂര്‍ 9

12. ഏനാദിമംഗലം 1
13. ഇരവിപേരൂര്‍ 2
14. ഏഴംകുളം 6
15. കടമ്പനാട് 3
16. കടപ്ര 4
17. കല്ലൂപ്പാറ 1
18. കൊടുമണ്‍ 4
19. കോയിപ്രം 4

20. കോന്നി 5
21. കൊറ്റനാട് 3
22. കോട്ടാങ്ങല്‍ 3
23. കോഴഞ്ചേരി 5
24. കുളനട 2
25. കുന്നന്താനം 1
26. കുറ്റൂര്‍ 2
27. മലയാലപ്പുഴ 1
28. മല്ലപ്പളളി 18
29. മല്ലപ്പുഴശ്ശേരി 1
30. മെഴുവേലി 2
31. മൈലപ്ര 1
32. നാറാണംമൂഴി 7
33. നിരണം 2
34. ഓമല്ലൂര്‍ 4
35. പള്ളിക്കല്‍ 4

36. പന്തളം-തെക്കേക്കര 2
37. പെരിങ്ങര 2
38. പ്രമാടം 4
39. പുറമറ്റം 2
40. റാന്നി 10
41. റാന്നി-പഴവങ്ങാടി 6
42. റാന്നി-അങ്ങാടി 7

43. റാന്നി-പെരുനാട് 18
44. സീതത്തോട് 2
45. വടശ്ശേരിക്കര 4
46. വെച്ചൂച്ചിറ 13

ജില്ലയില്‍ ഇതുവരെ ആകെ 63327 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 57176 പേര്‍ സമ്പര്‍ക്കം മൂലംരോഗം സ്ഥിരീകരിച്ചവരാണ്.

ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 4 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 12.04.2021ന് രോഗബാധ സ്ഥിരീകരിച്ച പ്രമാടം സ്വദേശി (35) 13.04.2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
2) 15.04.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി-പെരുനാട് സ്വദേശി (73) 16.04.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
3) ഏറത്ത് സ്വദേശി (82) 14.04.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
4) 01.04.2021ന് രോഗബാധ സ്ഥിരീകരിച്ച കുറ്റൂര്‍ സ്വദേശി (78) 14.04.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

ജില്ലയില്‍ ഇന്ന് 51 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 60361 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2797 പേര്‍ രോഗികളായിട്ടുണ്‍ണ്ട്. ഇതില്‍ 2704 പേര്‍ ജില്ലയിലും 93 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ 3806 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2273 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3449 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 125 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 122 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 9528 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍

സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെവരെ
ശേഖരിച്ചത് , ഇന്ന് ശേഖരിച്ചത്, ആകെ

1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 218250 1683 219933
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 198421 3290 201711
3 റാപ്പിഡ് ആന്റിജന്‍ (വീണ്‍ണ്ടും നടത്തിയത്) 42982 117 43099
4 റാപ്പിഡ്ആന്റിബോഡി പരിശോധന 485 0 485
5 ട്രൂനാറ്റ് പരിശോധന 7565 11 7576
6 സി.ബി.നാറ്റ് പരിശോധന 670 1 671
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 468373 5102 473475
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 302182 2707 304889
ആകെ സാമ്പിളുകള്‍
(സര്‍ക്കാര്‍ + സ്വകാര്യം) 770555 7809 778364

ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 7809 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3602 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.21 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.14 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 32 കോളുകളും, ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 128 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 367 കോളുകള്‍ നടത്തുകയും, 3 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

Leave a Reply

Your email address will not be published. Required fields are marked *