കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ഉണ്ടായാല്‍ ജില്ലയില്‍ 144 പ്രഖ്യാപിക്കും

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ഉണ്ടായാല്‍ ജില്ലയില്‍ 144 പ്രഖ്യാപിക്കും

ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും രാത്രി
ഒന്‍പതിന് അടയ്ക്കണം; എസി പ്രവര്‍ത്തിപ്പിക്കരുത്

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തുന്ന ക്രമീകരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും രാത്രി ഒന്‍പതിന് അടയ്ക്കുന്നതിന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വ്യാപാരി-വ്യവസായികളുടെ യോഗം തീരുമാനിച്ചു.

സാനിറ്റൈസര്‍, കൈകഴുകുന്നതിനുള്ള വെള്ളം, സോപ്പ്, സ്ഥാപനത്തില്‍ വരുന്നവരുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ എഴുതി സൂക്ഷിക്കുന്നതിനുള്ള ക്രമീകരണം ചെയ്യണം.
കച്ചവട സ്ഥാപനങ്ങളില്‍ കഴിവതും എസി പ്രവര്‍ത്തിപ്പിക്കരുത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം പാഴ്‌സലായി മാത്രം നല്‍കണം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ഉണ്ടായാല്‍ ജില്ലയില്‍ 144 പ്രഖ്യാപിക്കേണ്ടതായി വരുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *