രാജ്യം വലിയ വെല്ലുവിളി നേരിടുന്നു: പ്രധാനമന്ത്രി
രാജ്യം വലിയ വെല്ലുവിളി നേരിടുന്നു എന്ന് പ്രധനമന്ത്രി നരേന്ദ്രമോദി. രണ്ടാം തരംഗം കൊടുങ്കാറ്റായി വീശുകയാണ്. ഏത് സാഹചര്യത്തിലും ധൈര്യം കൈവിടരുത് എന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം
രാജ്യം കൊവിഡിനെതിരായ വലിയ യുദ്ധത്തിലാണ്. രാജ്യം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. രണ്ടാം തരംഗം കൊടുങ്കാറ്റായി വീശുന്നു. കൊവിഡിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടാം. ആരോഗ്യ പ്രവർത്തകർ കഠിനാധ്വാനത്തിലാണ്. ഏത് സാഹചര്യത്തിലും ധൈര്യം കൈവിടരുത്. മുന്നണിപ്പോരാളികളുടെ പ്രവർത്തനം പ്രശംസനീയം. ഓക്സിജൻ്റെ ആവശ്യം ഏറുകയാണ്. ഓക്സിജൻ ക്ഷാമം രൂക്ഷമാണ്. ഓക്സിജൻ ക്ഷാമം തീർക്കാൻ തീവ്രശ്രമം നടത്തുന്നു. മരുന്നുകളുടെ ഉത്പാദനം വർധിപ്പിച്ചു. “- പ്രധാനമന്ത്രി പറഞ്ഞു.
മെയ് 1 മുതൽ 18 വയസ്സ് കഴിഞ്ഞവർക്ക് വാക്സിൻ നൽകും. രാജ്യത്ത് വാക്സിൻ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നു. വാക്സിൻ അനുമതി നടപടികൾ വേഗത്തിലാക്കി. കൊവിഡ് വാക്സിൻ്റെ ഉത്പാദനം വർധിപ്പിക്കും. മരുന്നുകമ്പനികളുടെ സഹായമുണ്ട്. സൈനികർക്ക് ഉടൻ വാക്സിൻ ലഭ്യമാക്കും. 12 കോടി പേർ ഇതുവരെ വാക്സിൻ എടുത്തു. ജനങ്ങൾ എവിടെയാണോ അവിടെ തുടരുക.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് നിൽക്കണം. ലോകത്ത് ഫലപ്രദമായ വാക്സിനാണ് ഇന്ത്യയുടേത്. പ്രതിസന്ധി സമ്പദ് വ്യവസ്ഥയെ ബാധിക്കരുത്. ആശുപത്രികളിൽ കിടക്കകൾ വർധിപ്പിക്കാൻ ശ്രമം നടത്തുന്നു. ചില നഗരങ്ങളിൽ പ്രത്യേക കൊവിഡ് ആശുപത്രികൾ സ്ഥാപിക്കും. ഒരു ലക്ഷം ഓക്സിജൻ സിലിണ്ടറുകൾ ഉടൻ ലഭ്യമാക്കും.
വീട്ടിൽ നിന്ന് അനാവശ്യമായി പുറത്തിറങ്ങരുത്. 2020ലേതു പോലുള്ള സാഹചര്യമല്ല. രാജ്യത്തെ ലോക്ക്ഡൗണിൽ നിന്ന് രക്ഷിക്കണം. 50 ശതമാനം വാക്സിൻ ആശുപത്രികൾക്കും സംസ്ഥാനങ്ങൾക്കും നൽകും. പ്രതിരോധ സംവിധാനം മെച്ചപ്പെട്ടു. കുടിയേറ്റ തൊഴിലാളികൾ ഇപ്പോൾ ഉള്ളിടത്ത് തുടരുക. രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.