“മണികണ്ഠ”നെന്ന ആനക്കുട്ടി കോന്നി ആനത്താവളത്തിനു ഇനി സ്വന്തം
മലപ്പുറം ജില്ലയിലെ വഴിക്കടവിൽ നിന്ന് കൊണ്ടുവരുന്ന മണികണ്ഠനെന്ന ആനക്കുട്ടിയെ കോന്നി ആനത്താവളത്തിലെത്തിച്ചു
മാർച്ച് 13-ന് വഴിക്കടവ് പുത്തിപ്പാടത്തെ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് ആനക്കുട്ടിയെ കണ്ടെത്തിയത്.വനപാലകർ അതിനെ ഏറ്റെടുത്തു. മുത്തങ്ങ ആന ക്യാമ്പിൽ നിന്ന് വനപാലകർ ആനക്കുട്ടിയുമായി ചൊവ്വാഴ്ച വൈകീട്ട് കോന്നിയിലേക്ക് തിരിച്ചു. കോന്നി ഇക്കോ ടൂറിസം സെൻററിൽ ഇപ്പോൾ കുട്ടിയാനകളില്ല.