കൊവിഡ് ഭീഷണി; ഭക്ഷ്യ വസ്തുക്കൾ വീടുകളിൽ എത്തിച്ച് നല്‍കും : കൺസ്യൂമർ ഫെഡ്
കൊവിഡ് പശ്ചാത്തലത്തിൽ ഭക്ഷ്യ വസ്തുക്കൾ വീടുകളിൽ എത്തിച്ച് നൽകുമെന്ന് കൺസ്യൂമർ ഫെഡ്. ത്രിവേണി സൂപ്പർ മാർക്കറ്റുകളും നീതി മെഡിക്കൽ സ്റ്റോറുകളിലും ഹോം ഡെലിവറി സംവിധാനം നാളെ മുതൽ ആരംഭിക്കും. മുതിർന്ന പൗരന്മാർക്ക് ആവശ്യമായ മരുന്നുകൾ വീട്ടിലെത്തിച്ച് നൽകാനും തീരുമാനമുണ്ട്. കെഎസ്ആർടി സിയുമായി സഹകരിച്ച് മൊബൈൽ ഡെലിവറി വിപുലമാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബും എംഡി ഡോ സനിൽ കുമാറും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.