പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍മെന്‍റ് സോണുകൾ

 

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (മുഴുവന്‍ ഭാഗങ്ങളും), വാര്‍ഡ് 13 (പഴയ എസ് ബി ടി മുതല്‍ വാഴവിള പാലം ഭാഗം വരെ), കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒൻപത് (കാര്‍മല പള്ളി ഓഡിറ്റോറിയം ജംഗ്ഷന്‍ മുതല്‍ ജോണ്‍സണ്‍ റോക്ക് കമ്പനിപ്പടി വരെ), വാര്‍ഡ് ഏഴ് (പയ്യനാമണ്‍ വഞ്ചിപ്പടി ഭാഗം മുതല്‍ പോസ്റ്റോഫീസ് വരെ)വാര്‍ഡ് 18 (ചിറ്റൂര്‍മുക്ക് ജംഗ്ഷന്‍മുതല്‍ മുളമൂട്ടുമണ്ണില്‍ ആറ്റുകടവ് വരെ),

പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (പൂര്‍ണമായും), വാര്‍ഡ് 13 (തെക്കുംമുറി, ചെറുപുഞ്ച ഭാഗങ്ങള്‍) വാര്‍ഡ് 16 (പൊയ്കയില്‍ ഭാഗം കശുവണ്ടി ഫാക്ടറി ഭാഗം), വാര്‍ഡ് 21 (തെങ്ങമം, കൊല്ലായിക്കല്‍, പാപ്പാടികുന്ന്) വാര്‍ഡ് അഞ്ച് (പുള്ളിപ്പാറ, കോട്ടപ്പുറം പടി വരെ)

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, ഏഴ് (പൂര്‍ണമായും) ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (പൂര്‍ണമായും), റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് വാര്‍‍ഡ് 13, 10, നാല്, 15 (പൂര്‍ണമായും), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന്, രണ്ട്, ഏഴ്, 13 (ദീര്‍ഘിപ്പിക്കുന്നു) മെഴുവേലി ഗ്രാമപഞ്ചായത്ത്, വാര്‍ഡ് അഞ്ച് (പൂര്‍ണമായും) വാര്‍ഡ് മൂന്ന് (കുറിയാനപ്പള്ളി, കൊങ്കുളഞ്ഞി റോഡിന് പടിഞ്ഞാറ് മുട്ടത്തടത്തില്‍ ഭാഗം) വാര്‍ഡ് 11 (പ്ലാന്തോട്ടം ജംഗ്ഷന്‍ മുതല്‍ കൊല്ലാന്‍മോടി റോഡിന് ഇരുവശവും) മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്, വാര്‍ഡ് ഏഴ് (പൂര്‍ണമായും),

കവിയൂര്‍ ഗ്രാമപഞ്ചായത്ത്, വാര്‍ഡ് രണ്ട്(മുണ്ടിയപ്പള്ളി പാട്ടമ്പലം വാക്കേക്കടവ്) വാര്‍ഡ് അഞ്ച് (മത്തിമല ഭാഗം) വാര്‍ഡ് ഒൻപത് (തോട്ടഭാഗം കവലയുടെ പടിഞ്ഞാറ് ഭാഗം), കോയിപ്രം ഗ്രാമപഞ്ചായത്ത്, വാര്‍ഡ് മൂന്ന് (വട്ടമല കോളനി ഭാഗം), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (പൂര്‍ണമായും),

കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്, വാര്‍ഡ് എട്ട് (പുതുശേരി ജംഗ്ഷന്‍ മുതല്‍ ചീങ്കപ്പാറ ജംഗ്ഷന്‍ വരെയുള്ള ഭാഗം) വാര്‍ഡ് 11 (ചക്കം ഭാഗം – ചൈതന്യ ജംഗ്ഷന്‍ മുതല്‍ പ്രതിഭാ ജംഗ്ഷന്‍ വരെയുള്ള ഭാഗം) പെരിങ്ങര ഗ്രാമപഞ്ചായത്ത്, വാര്‍ഡ് 12 (പൂര്‍ണമായും) നെടുമ്പ്രം ഗ്രാമപഞ്ചായത്ത്, വാര്‍ഡ് ഒന്ന്, മൂന്ന് (പൂര്‍ണമായും), വള്ളിക്കോട് ഗ്രാമപഞ്ചായത്ത്, വാര്‍ഡ് 13 (കുടമുക്ക് തിയേറ്റര്‍ ജംഗ്ഷന്‍ മുതല്‍ കല്ലുവിള കുരിശ് വരെയുള്ള ഭാഗം) (മാലമ്പുറത്ത് കോളനി) കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (കുമാവ് നില്‍ക്കുന്നതില്‍പ്പടി മുതല്‍ തൈനിക്കുന്നതില്‍ വടക്കേതില്‍പ്പടി വരെയുള്ള പ്രദേശം) (115 -ാം നമ്പര്‍ അംഗന്‍വാടിയും പരിസര പ്രദേശവും), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (വള്ളംകുളം കിഴക്ക്)

മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് (കുരിശുമുക്ക് – പുതുശേരി റോഡില്‍ പുളിച്ചിമാമൂട്ടില്‍ ഭാഗം മുതല്‍ പുതുശേരി ഭാഗം വരെ റോഡിന് പടിഞ്ഞാറുള്ള പ്രദേശവും, ആശ്രമം പടി മുതല്‍ കുടവട്ടിക്കല്‍ സ്കൂള്‍ വരെയുള്ള റോഡിന് പടിഞ്ഞാറ് വശമുള്ള പ്രദേശവും)

പത്തനംതിട്ട നഗരസഭ വാര്‍ഡ് 28 (കൊടുന്തറ) ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (മാങ്കൂട്ടം) ആറന്മുള ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (മാലക്കര), വാര്‍ഡ് മൂന്ന് (കോട്ടയ്ക്കകം), വാര്‍ഡ് ആറ്(ആറന്മുള പടിഞ്ഞാറ്), വാര്‍ഡ് ഏഴ് (ആറന്മുള കിഴക്ക്) റാന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ് (ഇടക്കുളം പോസ്റ്റോഫീസ് മുതല്‍ കിഴക്കേവിളപ്പടി വരെയും, കൊല്ലംപടി മുതല്‍ പള്ളിക്കമുരുപ്പ് തിരുവാഭരണപാത വരെയും) കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് (കുരിശിന്‍മൂട് മുതല്‍ വലതുകാട് ജംഗ്ഷന്‍ വരെ)വാര്‍ഡ് നാല് (ആറ്റുവാശേരി) എന്നീ പ്രദേശങ്ങളില്‍ ഏപ്രില്‍ 26 മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡി ക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.

കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (മേക്കുന്നുമുകള്‍, മേടയില്‍ ഭാഗം),വാര്‍ഡ് മൂന്ന് (ആനമുക്ക്, പുത്തന്‍ ചന്ത, മാവിള ഭാഗം, കൊച്ചുതറ പ്രദേശങ്ങള്‍), വാര്‍ഡ് നാല് (പുന്നക്കാട് തെക്ക് ഭാഗം), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 പൂര്‍ണമായും ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 പൂര്‍ണമായും അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒൻപത് (പനവന്തറ മുതല്‍ ജ്ഞാനാനന്ദ ഗുരുകുലം സ്കൂള്‍ വരെയും, എസ് എൻ ഡി പി ഗുരുമന്ദിരം മുതല്‍ മുളയിരേത്ത് ജംഗ്ഷന്‍ വരെയും), വാര്‍ഡ് 13 (വാളിയക്കല്‍ ഭാഗം, അയിരൂര്‍ മഠം ക്ഷേത്രഭാഗം എന്നീ പ്രദേശങ്ങള്‍) ആറന്മുള ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (പരുത്തും പാറ ഭാഗം) തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 19 (തുകലശേരി കോട്ടത്തോട് പാറയില്‍ ഭാഗം, തുകലശ്ശേരി മാക് ഫാസ്റ്റ്-സ്ലോട്ടര്‍ ഹോം ഭാഗം എന്നീ പ്രദേശങ്ങള്‍), വാര്‍ഡ് 29 പൂര്‍ണമായും, വാര്‍ഡ് 36 പൂര്‍ണമായും,വാര്‍ഡ് 39 പൂര്‍ണമായും നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച്(കുറുമ്പന്‍മുഴി ക്രോസ് വെ മുതല്‍ മണക്കയം ഒഴികെ എല്ലാ ഭാഗങ്ങളും), വാര്‍ഡ് ആറ് (ആഞ്ഞിലിമുക്ക് മുതല്‍ കൊച്ചുകുളം വരെയും, കൊച്ചുകുളം തെക്കേക്കര, കൊച്ചുകുളം തടം വരെയും ഭാഗങ്ങല്‍ ) സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (അള്ളുങ്കല്‍ തോട്ടമണ്‍പാറ), കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് (വഞ്ചിപ്പടി മുതല്‍ ചുരുളിയത്ത് കോളനി ഭാഗം വരെ ) കുന്നന്താനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (മുക്കൂര്‍ ജംഗ്ഷന്‍ മുതല്‍ ചെട്ടിമുക്ക് വാഴ്തക്കുന്ന്ആശ്രമപ്പടി പാലത്തകിടി വരെ) തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് ഒന്ന് (ചിറക്കടവ് ഭാഗം), വാര്‍ഡ് രണ്ട് (ചുമത്ര അമ്പലത്തിന് പിന്‍ഭാഗം), വാര്‍ഡ് മൂന്ന് (തോപ്പില്‍ മല ഭാഗം )വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (നൂറോക്കാട് ഭാഗം), വാര്‍ഡ് നാല് (വെണ്‍കുറിഞ്ഞി ഭാഗം), വാര്‍ഡ് എട്ട് (ചാത്തന്‍തറ ) മുഴുവനായും, വാര്‍ഡ് 10 (പെരുന്തേനരുവി) മുഴുവനായും, വാര്‍ഡ് 14 (കൂത്താട്ടുകുളം ) മുഴുവനായും എന്നീ പ്രദേശങ്ങളെ ഏപ്രില്‍ 27 മുതല്‍ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ‍അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.

Leave a Reply

Your email address will not be published. Required fields are marked *