വോട്ടെണ്ണല്‍: ജീവനക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന 29ന്
നിയമസഭാ തെരഞ്ഞെടുപ്പിന് പത്തനംതിട്ട ജില്ലയില്‍ വോട്ടെണ്ണലിന് നിയുക്തരായിട്ടുള്ള എല്ലാ കൗണ്ടിംഗ് ജീവനക്കാര്‍ക്കും (കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍) ഈ മാസം 29ന് രാവിലെ 9.30 മുതല്‍ വിവിധ ആശുപത്രികളിലായി ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
കൗണ്ടിംഗ് ഡ്യൂട്ടിക്ക് നിയുക്തരായ എല്ലാ ഉദ്യോഗസ്ഥരും ഈ സൗകര്യം പ്രയോജനപ്പെടുത്തി നിര്‍ബന്ധമായും ടെസ്റ്റ് ചെയ്യണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
ആര്‍ടിപിസിആര്‍ പരിശോധന സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്ന ആശുപത്രികള്‍ താഴെ കൊടുക്കുന്നു. തിരുവല്ല താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് ഹോസ്റ്റല്‍, പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റല്‍, അടൂര്‍ താലൂക്ക് ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി. വോട്ടെണ്ണലിലേക്ക് നിയുക്തരായിട്ടുള്ള എല്ലാ കൗണ്ടിംഗ് ജീവനക്കാര്‍ക്കും ഈ ആശുപത്രികളില്‍ എവിടെയും ആര്‍ടിപിസിആര്‍ പരിശോധന നടത്താം.
വോട്ടെണ്ണല്‍: ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം
മേയ് രണ്ടിന് വോട്ടെണ്ണല്‍ ദിവസം വോട്ടെണ്ണലുമായി ബന്ധപ്പെട്ട് നിയുക്തരായിട്ടുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഇലക്ഷന്‍ ഏജന്റുമാര്‍ എന്നിവര്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ മാത്രമേ കൗണ്ടിംഗ് ഹാളില്‍ പ്രവേശനം ലഭ്യമാക്കുകയുള്ളൂ എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.