പത്തനംതിട്ട ജില്ലയില്‍ കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പോലീസ്, സെക്ടര്‍ മജിസ്‌ട്രേറ്റ്മാര്‍ ഇത് ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് ചെയര്‍മാനായ ജില്ലാ കളക്ടറുടെ നിര്‍ദേശം.
ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ നിലവിലെ കോവിഡ് സ്ഥിതിവിവര കണക്കുകള്‍ യോഗത്തില്‍ അവതരിപ്പിച്ചു. റാന്നി ഗ്രാമഞ്ചായത്തില്‍ കണ്ടെത്തിയിട്ടുള്ള സിഎഫ്എല്‍ടിസി പ്രവര്‍ത്തന സജ്ജമാണെന്ന് രോഗികളെ പ്രവേശിപ്പിക്കാവുന്നതുമാണെന്നും ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്തിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ഓക്‌സിജന്‍ ബെഡുകള്‍ ക്രമീകരിക്കണമെന്നും ഇക്കാര്യം ഉറപ്പ് വരുത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി. കണ്ടെയ്‌മെന്റ് സോണുകളിലും കൂടുതല്‍ രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്ന പഞ്ചായത്തുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഉചിതമാണെന്നും കളക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഡി.ഡി.എം.എ യോഗത്തില്‍ തീരുമാനിച്ചു.