പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍

അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (മുളന്തറ കുരിശിന്‍മൂട് ഭാഗം മുതല്‍ കുമ്മണ്ണൂര്‍ ഭാഗം വരെ), വാര്‍ഡ് 12 (മുഴുവനായും) വാര്‍ഡ് 13 (മുഴുവനായും), ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (വെള്ളക്കുളങ്ങര കനാന്‍ നഗര്‍ ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (മുഴുവനായും), നിരണം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (മുഴുവനായും), കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (കുമ്പമല മാറാട്ടും തോപ്പ് മുതല്‍ കുമ്പമല അംഗന്‍വാടി വരെ), പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് ഒന്ന്, രണ്ട്,12,14,16,17, 19,26,27,28,31, (മുഴുവനായും), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15, ആറ്,19 (മുഴുവനായും)
വാര്‍ഡ് 18, 17 (മുഴുവനായും) ദീര്‍ഘിപ്പിക്കുന്നു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (കോഴിക്കോട്ട് തലക്കല്‍ പതുപ്പാറ പ്രദേശം, ചാരുവിള വട്ടമുരുപ്പേല്‍ പ്രദേശം ) ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് (തൈമണ്ണില്‍ കുരമ്പാല റോഡ് , കുറുവണ്ണാല്‍ ഭാഗം മുതല്‍ കല്ലുങ്കല്‍ പടി വരെ ) എന്നീ പ്രദേശങ്ങളില്‍ ഏപ്രില്‍ 29 മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡി ക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.

കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച്, വാര്‍ഡ് ആറ് ), വാര്‍ഡ് ഒന്ന്, രണ്ട്, ഒൻപത്,11, 12 (മുഴുവനായും) കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (ഉപ്പോലിക്കല്‍ കോളനി ഭാഗം ), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (ഇലവുങ്കല്‍ പള്ളി മുതല്‍ തടത്തില്‍ പുരയിടം മൂല കോളനി ഭാഗം ), വാര്‍ഡ് ഒന്ന്, ഏഴ്,13, ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (പ്ലാന്റേഷന്‍ മുക്കിലെ മുസ്ലീം പള്ളി ഭാഗം, ഏഴംകുളം പ്ലാന്റേഷന്‍ മുതല്‍ അയണിക്ക് മുകള്‍ ഭാഗം റോഡ് മുതല്‍ പട്ടത്തുകോണം റോഡ് ഭാഗം വരെയും ) ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (മഹര്‍ഷിക്കാവ് ഭാഗം, ചിക്കന്‍ കല്ലില്‍ ഭാഗം , കൂനന്‍ പ്ലാവില്‍ ഭാഗം) തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് ഒന്ന് ( മുത്തൂര്‍ വടക്ക് ), കോട്ടാലില്‍ റോഡിന്റെ വലതുഭാഗം , എൻ എസ് എസ് സ്കൂളിന്റെ സമീപ പ്രദേശം , ചിറക്കടവ് ഭാഗം, സുരഭി കോള കമ്പനിയുടെ പിന്‍ ഭാഗം ), വാര്‍ഡ് മൂന്ന് (സിറ്റിസണ്‍ പാലം മുതല്‍ ചീപ്പ് പാലം വരെ), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ് (പുതുവല്‍ ഭാഗം ), വാര്‍ഡ് 12 (കണിയാംപാറ, മണ്ണാറ്റൂര്‍, കുന്നിട സ്കൂള്‍ ജംഗ്ഷന്‍ എന്നിവ), വാര്‍ഡ് എട്ട് (മുഴുവനായും), വാര്‍ഡ് 10 (കുറുമ്പുക്കര സ്കൂള്‍ ഭാഗം ) കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒൻപത് (മണ്ണില്‍ മുകടിയില്‍ കോളനി ഭാഗം ), കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (ധര്‍മ്മഗിരിപ്പടി മുതല്‍ ചേന്നംമല കോളനി ഉള്‍പ്പെടുന്ന മങ്ങാട്ടുപടി കനാല്‍ ഭാഗം ), പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 22, വാര്‍ഡ് ആറ് (മുഴുവനായും), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (നന്നൂര്‍ തെക്ക്, ഇഞ്ചയില്‍തടം, തേളൂര്‍മല , ചണ്ടാമണ്‍ ഭാഗം ), വാര്‍ഡ് 14 (നന്നൂര്‍ പടിഞ്ഞാറ് , കാവുങ്കല്‍ ജംഗ്ഷനു സമീപം ഓച്ചാലില്‍ ഭാഗം), ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (മുഴുവനായും) കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് , രണ്ട് (മുഴുവനായും ),കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (തുരുത്തിക്കാട് പാലത്തിങ്കല്‍ ജംഗ്ഷന്‍ മുതല്‍ കുരിശ്ശു കവല വരെ ഭാഗങ്ങള്‍), വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ്, വാര്‍ഡ് ഒൻപത് (ചാത്തന്‍തറ മുതല്‍ ഇടത്തിക്കാവ് വരെ ഭാഗങ്ങള്‍ ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (മുഴുവനായും ) ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (തട്ടുപുരയ്ക്കല്‍ കോളനി ഭാഗം, മുറിപ്പാറ റോഡില്‍ അമ്പലത്തുംപാട്ട് ഗുരുമന്ദിരം മുതല്‍ ചെന്നീര്‍ക്കര ഗവ. ഐ ടി ഐ വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശത്ത് തട്ടുപുരയ്ക്കല്‍ കോളനി ഉള്‍പ്പെടുന്ന ഭാഗം ) എന്നീ പ്രദേശങ്ങളെ ഏപ്രില്‍ 30 മുതല്‍ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ‍അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.

Leave a Reply

Your email address will not be published. Required fields are marked *