മൃഗാശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മൂന്ന് മൃഗാശുപത്രികള്‍ താത്കാലികമായി അടച്ചിടേണ്ടി വന്ന സാഹചര്യത്തില്‍ മൃഗാശുപത്രികളില്‍ കര്‍ഷകര്‍ ഒന്നിച്ചെത്തുന്നത് ഒഴിവാക്കുന്നതിനും രോഗവ്യാപനം തടയുന്നതിനുമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ.ഒ.പി രാജ് പുറപ്പെടുവിച്ചു.

ഗൗരവതരമാര്‍ന്ന ആവശ്യങ്ങള്‍ക്കു മാത്രമായി മൃഗാശുപത്രി സേവനങ്ങള്‍ക്ക് നേരിട്ടെത്തുവാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം. സംശയങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്കായി അതത് തദ്ദേശ സ്വയംഭരണ പ്രദേശത്തെ മൃഗാശുപത്രിയുമായി ഫോണില്‍ ബന്ധപ്പെടുകയും ബന്ധപ്പെട്ട ഫോണ്‍ നമ്പരുകള്‍ സൂക്ഷിക്കുകയും ചെയ്യണം. മൃഗാശുപത്രികളില്‍ എത്തുന്ന കര്‍ഷകര്‍ സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, സാനിട്ടൈസര്‍ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം.

വാക്സിനേഷന്‍ തുടങ്ങിയ മാറ്റിവയ്ക്കാവുന്ന സേവനങ്ങള്‍ രോഗവ്യാപന തീവ്രത കുറയുന്നതനുസരിച്ച് മാത്രം നടത്തണം. ടോക്കണ്‍ വഴി മാത്രം ഡോക്ടറെ കാണുക. അടിയന്തര മൃഗചികിത്സയ്ക്കായി വെറ്ററിനറി ഡോക്ടര്‍ കര്‍ഷകരുടെ വീടുകളിലെത്തുമ്പോള്‍ കര്‍ഷകര്‍ ഉള്‍പ്പെടെ എല്ലാവരും മാസ്‌ക് ധരിക്കണം. ജില്ലാതലത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കോള്‍സെന്റര്‍ പ്രവര്‍ത്തിക്കുന്നു. ഫോണ്‍ : 0468 2270908, 0468 2270206. ഡെപ്യൂട്ടി ഡയറക്ടര്‍ : 9447804160.

Leave a Reply

Your email address will not be published. Required fields are marked *