കോവിഡ് വാക്സിന്‍: ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആദ്യ ഡോസ് വാക്‌സിനേഷന്‍ ഉണ്ടാകില്ല
സെക്കന്‍ഡ് ഡോസ് വാക്‌സിനേഷന്റെ മുന്‍ഗണനാ ലിസ്റ്റ് ആശാ വര്‍ക്കര്‍മാര്‍ തയാറാക്കും
കോന്നി വാര്‍ത്ത ഡോട്ട് കോം പത്തനംതിട്ട ജില്ലയില്‍ മേയ് ഒന്നിന് ശേഷം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കോവിഡ് ആദ്യ ഡോസ് വാക്‌സിനേഷന്‍ ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ സെക്കന്‍ഡ് ഡോസ് വാക്സിന്‍ എടുക്കുന്നതിനായിരിക്കും മുന്‍ഗണന.
മുന്‍ഗണനാ ക്രമത്തില്‍ ആശാ വര്‍ക്കര്‍മാര്‍ വാര്‍ഡ്തലത്തില്‍ സെക്കന്‍ഡ് ഡോസ് വാക്സിന്‍ എടുക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി അടുത്തുള്ള വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തിച്ച് സ്പോട്ടായി വാക്സിന്‍ എടുക്കാനുള്ള സൗകര്യം ഒരുക്കും. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ആരും വാക്സിന്‍ കേന്ദ്രത്തില്‍ സ്വമേധയ വരേണ്ടതില്ല. വാക്സിനേഷന്‍ കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കുന്നതിനും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും വേണ്ടിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാക്സിന്റെ ലഭ്യത അനുസരിച്ച് കൂടുതല്‍ സെന്ററുകളിലേക്കു വാക്സിനേഷന്‍ വ്യാപിപ്പിക്കും. ഒരു വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പരമാവധി 100 പേര്‍ക്കാണ് ഒരു ദിവസം വാക്‌സിന്‍ എടുക്കാന്‍ സൗകര്യമെരുക്കുന്നത്.
ജില്ലയില്‍ 16 കേന്ദ്രങ്ങളിലാണു കോവിഡ് വാക്സിനേഷന്‍ നടത്തുന്നത്. വാക്സിന്റെ ലഭ്യത വര്‍ധിക്കുന്നതിനനുസരിച്ച് ആദ്യ ഡോസ് വാക്സിനേഷന്‍ പുനരാരംഭിക്കുമെന്നും കളക്ടര്‍ അറിയിച്ചു.