കലഞ്ഞൂര്‍ നിവാസിയായ കെ എന്‍ ബാലഗോപാല്‍ മന്ത്രി സഭയിലേക്ക്

 

പത്തനംതിട്ട കോന്നി മണ്ഡലത്തിലെ കലഞ്ഞൂര്‍ നിവാസിയും കൊട്ടാരക്കര മണ്ഡലത്തില്‍ നിന്നും ജയിച്ച കെ എന്‍ ബാലഗോപാല്‍ പിണറായി മന്ത്രി സഭയില്‍ അംഗമാകും . ധനകാര്യം ,പൊതുമരാമത്ത് എന്നീ രണ്ടു വകുപ്പുകളില്‍ ഏതെങ്കിലും ഒന്നു ബാലഗോപാലിന് ലഭിക്കും . പി രാജീവിന് ധനകാര്യ വകുപ്പ് ലഭിക്കാന്‍ ആണ് സാധ്യത .അങ്ങനെ എങ്കില്‍ ബാലഗോപാലിന് പൊതുമരാമത്ത് വകുപ്പ് ലഭിക്കും . എന്‍ എസ്സ് എസ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും കലഞ്ഞൂര്‍ നിവാസിയുമായ കലഞ്ഞൂര്‍ മധുവിന്‍റെ അനുജനാണ് കെ എന്‍ ബാലഗോപാല്‍ . കൊല്ലം ജില്ല കേന്ദ്രമാക്കിയാണ് ബാലഗോപാല്‍ പ്രവര്‍ത്തിക്കുന്നത് . സി.പി.ഐക്ക് ഇത്തവണയും നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും ലഭിക്കും .

Leave a Reply

Your email address will not be published. Required fields are marked *