എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു;സേവനങ്ങള്‍ക്ക് വിളിക്കാം

 

ലോക്ഡൗണ്‍ സമയത്ത് പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവന പ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കുന്നതിലേക്കായി ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പത്തനംതിട്ട ഡിവിഷന്‍ ഓഫീസ് കേന്ദ്രമാക്കി ജില്ലാ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുവെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ബി.വേണുഗോപാലക്കുറുപ്പ് അറിയിച്ചു.

പൊതുജനങ്ങള്‍ക്ക് ലോക്ഡൗണുമായി ബന്ധപ്പെട്ട് ആവശ്യമായ മരുന്ന്, ആശുപത്രി സേവനം, മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവര്‍, മാനസിക സമ്മര്‍ദം അനുഭവിക്കുന്ന സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് സൗജന്യ കൗണ്‍സിലിങ് എന്നിവ ലഭ്യമാക്കും. കോവിട് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ എഫ്എല്‍ ലൈസന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തി വച്ചിട്ടുണ്ട്. അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തിയിട്ടുമുണ്ട്.

സേവന പ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് താഴെ പറയുന്ന നമ്പറുകളിലും ജില്ലാ ഹെല്‍പ് ഡസ്‌കിലോ ബന്ധപ്പെടാം. ടോള്‍ ഫ്രീ നമ്പര്‍: 155358. ജില്ല എക്‌സൈസ് ഹെല്‍പ് ഡസ്‌ക്: 0468 2222873.വിമുക്തി ജില്ലാ മാനേജര്‍: 8590912300. എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പത്തനംതിട്ട: 0468 2222502. എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് അടൂര്‍: 0473 4229395. എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് റാന്നി: 0473 5228560. എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് മല്ലപ്പള്ളി:0469 2682540. എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് തിരുവല്ല: 0469 2605684.

Leave a Reply

Your email address will not be published. Required fields are marked *