റാന്നി നാറാണംമൂഴി പഞ്ചായത്ത് മേഖലയിലെ കുറുമ്പന്‍മൂഴി പ്രദേശത്ത് പുലിഇറങ്ങി . പുലിയെ കണ്ടവര്‍ വിവരം വനപാലകരെ അറിയിച്ചു . എംഎല്‍എ അഡ്വ.പ്രമോദ് നാരായണ്‍, വെച്ചൂച്ചിറ പോലീസ് ,റാന്നി വന പാലകര്‍ എന്നിവര്‍ സ്ഥലത്ത് എത്തി .
ജന പ്രതിനിധികളുമായി എം എല്‍ എ ചര്‍ച്ച നടത്തി . പ്രദേശത്ത് പുലിക്കൂട് ഒരുക്കുവാന്‍ വനപാലകര്‍ക്ക് എം എം എ നിര്‍ദേശം നല്‍കി . കഴിഞ്ഞ മാസവും ഈമേഖലയില്‍ പുലിയെ കണ്ടവര്‍ ഉണ്ട് .അന്ന് തിരച്ചില്‍ നടത്തി എങ്കിലും പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല .
പുലിയെ പിടികൂടുവാന്‍ കൂട് വെക്കുന്നതിന് ഒപ്പം വനപാലകര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യണം എന്നു നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു . പുലിയെ കണ്ട ആളുകളുമായി വനപാലകര്‍ ബന്ധപ്പെട്ടു .