സഹകരണ മേഖലയിലെ ജീവനക്കാർക്ക് കോവിഡ് വാക്സിൻ മുൻഗണന ലഭ്യമാക്കണം

സഹകരണ മേഖലയിലെ ജീവനക്കാർക്ക് കോവിഡ് വാക്സിൻ മുൻഗണന ലഭ്യമാക്കണം

കേരളത്തിലെ പ്രാഥമിക സഹകരണ മേഖലയിലെ ജീവനക്കാർക്ക് കോവിഡ് വാക്സിൻ മുൻഗണന ലഭ്യമാക്കണം എന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു . സഹകരണ ജീവനക്കാർക്ക് അടിയന്തിരമായി കോവിഡ് വാക്സിൻ മുൻഗണന നൽകുന്നതിന് നടപടി സ്വീകരിക്കണമെന്ന് കേരള മുഖ്യമന്ത്രിയോടും സഹകരണ മന്ത്രിയോടും സംഘടനാ ഭാരവാഹികള്‍ അഭ്യർത്ഥിച്ചതായി സംസ്ഥാന പ്രസിഡന്‍റ് ജോഷ്വാ മാത്യൂ ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി എന്നിവര്‍ അറിയിച്ചു.

കേരളത്തിലെ (പാഥമിക സഹകരണ മേഖലയിലെ ജീവനക്കാർ സർക്കാർ നിർദ്ദേശപ്രകാരം സാമൂഹ്യ സുരക്ഷാപെൻഷൻ ഭവനങ്ങളിൽ നേരിട്ടെത്തി വിതരണം ചെയ്യുകയും പ്രതിദിന നിക്ഷേപം വായ്പ കളക്ഷൻ സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട് സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുകയുമാണ്. കോവിഡ് 19 വ്യാപനത്തിന്റെ അതിരൂക്ഷമായ സാഹചര്യത്തിലും ഭവനങ്ങളിൽ നേരിട്ടെത്തി സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ് വരുന്നു.

സർക്കാർ നിർദ്ദേശപ്രകാരം സാമൂഹ്യ പ്രതിബദ്ധതയോടെ ഓണം, വിഷു, റംസാൻ എന്നീ മാർക്കറ്റുകളും നീതിസ്റ്റോർ ഉൾപ്പെടെയുള്ള ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങളും മറ്റിതര ബാങ്കിംഗ് പ്രവർത്തനങ്ങളും നട ത്തിവരുന്നു. കോവിഡ് 19 വൈറസ് മൂലം കഴിഞ്ഞ ഒന്നരവർഷത്തിനുള്ളിൽ നിരവധി സഹകരണ ജീവനക്കാർ രോഗബാധിതരാവുകയും ചില ജീവനക്കാർ മരണപ്പെടുകയും ചെയ്തു.

ഏറ്റവും കൂടുതൽ ജനങ്ങളുമായി ഇടപെടുന്ന മേഖലയിലെ ജീവനക്കാർ എന്ന നിലയിൽ കോവിഡ് വാക്സിൻ മുൻഗണന കേരളത്തിലെ പ്രാഥമിക സഹകരണ മേഖലയിലെ ജീവനക്കാർക്ക് അനുവദിക്കുന്നതിന് അടിയന്തിരമായി അങ്ങ് ഇടപെടണമെന്ന് അപേക്ഷി ക്കുന്നു.- കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ പ്രളയങ്ങളിലും കോവിഡ് 19 വൈറസിന്റെ അതിരൂക്ഷമായ സാഹചര്യ ത്തിലും സഹകരണ മേഖലയും സഹകരണ ജീവനക്കാരും സർക്കാരിന് എല്ലാ പിന്തുണയും നൽകിയവരാണ്. ഇപ്പോൾ കോവിഡ് വാക്സിൻ സാലറി ചിലഞ്ചിലും സഹകരണ സ്ഥാപനങ്ങളും ജീവനക്കാരും സാമൂഹ്യസേവന ത്തിൽ പങ്കാളികളായി മാതൃകാപരമായി സർക്കാരിനെ സഹായിക്കുന്നു.

കോവിഡ് 19 രണ്ടാം തരംഗം അതി തീവമായ സാഹചര്യത്തിൽ സഹകരണ ജീവനക്കാർ ആശങ്കാകുലരാണ്. സഹകരണ ജീവനക്കാർക്ക് അടിയന്തിരമായി കോവിഡ് വാക്സിൻ മുൻഗണന നൽകുന്നതിന് ഉടന്‍ നടപടി വേണം എന്ന് സംഘടനാ ഭാരവാഹികള്‍ സര്‍ക്കാരിനെ അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *