പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍റെ ഓക്‌സിമീറ്റര്‍ ചലഞ്ചിന് തുടക്കമായി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് ബാധിതര്‍ക്ക് ആശ്വാസം നല്‍കാന്‍ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ പ്രഖ്യാപിച്ച ഓക്‌സിമീറ്റര്‍ ചലഞ്ചിന് തുടക്കമായി. ചലഞ്ച് ഏറ്റെടുത്തുകൊണ്ട് നിരവധി പേരാണ് സഹായവുമായി നഗരസഭയെ സമീപിക്കുന്നത്.

സര്‍ക്കാര്‍ യുവജന പരിശീലന കേന്ദ്രം ഡയറക്ടര്‍ പ്രൊഫ: തോമസ് ഡാനിയല്‍ 30 ഓക്‌സി മീറ്ററുകള്‍ വാങ്ങാന്‍ ആവശ്യമായ തുകയ്ക്കുള്ള ചെക്ക് നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന് കൈമാറി. വിവിധ വാര്‍ഡുകളിലെ ജാഗ്രതാ സമതികള്‍ വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്.

ഓക്‌സിമീറ്റര്‍ ചലഞ്ചിലൂടെ ശേഖരിക്കുന്ന ഉപകരണങ്ങള്‍ ജാഗ്രതാ സമതിക്കു കൈമാറും. ഓക്‌സി മീറ്ററിനു ക്ഷാമം നേരിടുന്ന അവസരത്തില്‍ നഗരസഭയുടെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാകുകയാണ്.
ചെക്ക് സ്വീകരിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ സുജ അജി, ആര്‍.സാബു, അന്‍സാരി എസ് അസീസ്, അശോക് കുമാര്‍, അജയ് സുരേഷ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *