പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍

 

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍

ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല്, അഞ്ച്, ആറ്,11, അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട്, നാരങ്ങാനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ്, ഒന്‍പത്, കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് (മാന്തുക രണ്ടാംപുഞ്ച മുതല്‍ തുണ്ടില്‍പ്പടി വരെയുള്ള ഭാഗം),

വാര്‍ഡ് രണ്ട് (മാന്തുക കിഴക്ക്), വാര്‍ഡ് അഞ്ച് (കടലിക്കുന്ന്), വാര്‍ഡ് ഒന്‍പത് (തുമ്പമണ്‍ നോര്‍ത്ത്) എന്നീ പ്രദേശങ്ങളില്‍ മേയ് 11 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (ഉപ്പോലിക്കല്‍ കോളനി പ്രദേശം), വാര്‍ഡ് 13 (പുള്ളോലി കോളനി പ്രദേശം), വാര്‍ഡ് 10 (പൊറോട്ടമുക്ക് ജംഗ്ഷന്‍ മുതല്‍ കുരിശുമുട്ടം വലിയകുന്ന് ഭാഗം വരെ ), വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (മൂഴിക്കടവ്, കുത്തുവേലില്‍, കിഴക്കേപ്പടി ഭാഗങ്ങള്‍), ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച്, 10 (മുഴുവനായും ), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (ഈട്ടിവിള, പുത്തന്‍ചന്ത, പൂതങ്കര കുടുംബക്ഷേമ കേന്ദ്രത്തിനു സമീപം വരെ ഭാഗങ്ങള്‍), വാര്‍ഡ് നാല് (പൂതങ്കര ക്ഷേത്രം ഭാഗം, മാവിള ഭാഗം, തോട്ട് കടവ് ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് (മുഴുവനായും), നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന്, രണ്ട്, അഞ്ച്, ആറ്, ഒന്‍പത്,11, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (ചിറയിപ്പറമ്പ് ഇമ്മാനുവേല്‍ മാര്‍ത്തോമ പള്ളിപ്പടി മുതല്‍ വടക്ക് കല്ലുപ്പറമ്പ് പടി വരെ പ്രദേശം),

കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (ബ്ലോക്ക് പടി മുതല്‍ ശാസ്താക്കാവ് അമ്പലഭാഗം ഉള്‍പ്പെട്ട ചെറുമല വരെ ),
വാര്‍ഡ് ഏഴ് (തെക്കേകനാല്‍ ഭാഗം മുതല്‍ വടക്കേ കവല അംഗത്തില്‍ ഭാഗം വരെയും തെറ്റിപ്പാറ റോഡ് മുതല്‍ കുറ്റിക്കാല ഭാഗം വരെ), വാര്‍ഡ് 16 (ചേന്നമല കോളനി പ്രദേശം) പ്രദേശങ്ങളെ മേയ് 11 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.

Leave a Reply

Your email address will not be published. Required fields are marked *