കെഎസ്ഇബി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദ്ദത്തെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നല്‍കിയ മുന്നറിയിപ്പുകള്‍ അനുസരിച്ച് തെക്കന്‍ കേരളത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന കനത്ത മഴയും കാറ്റും മൂലം പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍ സംഭിക്കാവുന്ന വൈദ്യുത തകരാറുകളും നാശനഷ്ടങ്ങളും പരിഹരിക്കുന്നതിന് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.

വൈദ്യുതി സംബന്ധമായ അപകടങ്ങളോ അപകടസാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ വിവരം പൊതു ജനങ്ങള്‍ക്ക് 9496010101 എന്ന എമര്‍ജന്‍സി നമ്പറിലോ 1912 എന്ന റ്റോള്‍ ഫ്രീ നമ്പര്‍ മുഖേന കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലോ അറിയിക്കാം. 9446009409, 9446009451 എന്നീ നമ്പറുകളിലോ അറിയിക്കാം. വൈദ്യുതി തകരാറുകള്‍ സംബന്ധിച്ച പരാതികള്‍ അതാത് സെക്ഷന്‍ ഓഫീസില്‍ ഫോണ്‍ മുഖേനയും അറിയിക്കാം.

കോവിഡ് സാഹചര്യത്തില്‍ ഉപയോക്താക്കള്‍ നേരിട്ട് കെ.എസ്.ഇ.ബി ഓഫീസില്‍ പോകുന്നത് ഒഴിവാക്കണമെന്നും പത്തനംതിട്ട ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍ സര്‍ക്കിള്‍)അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *