പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്(മൂന്നാംകലുങ്ക് പ്രദേശം), വാര്‍ഡ് ആറ് (കാവിന്റയ്യത്ത് കോളനി), കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്‍പത്, 11, 14, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (കൈയ്യാലേക്ക് ഭാഗവും, നാല് സെന്റ് കോളനി റോഡ് പരിസരവും, കോട്ടപ്പാറ പ്ലാക്കല്‍ റോഡും, സമീപം കൊട്ടാരം ഭാഗവും), പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, ഏഴ്, 10, 11, 12, 15, 16, 17, 18, 21, 23, ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല്, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (കുന്നിട വെസ്റ്റ്), ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ്, 15, 16, 17, 19, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (ചെങ്ങാറമല ജംഗ്ഷന്‍, മുക്കാട്ടുപടി ഭാഗങ്ങള്‍)എന്നീ പ്രദേശങ്ങളില്‍ മേയ് 14 മുതല്‍ ഏഴ് ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (മണക്കുഴി മുരുപ്പ്, മണക്കുഴി ജംഗ്ഷന്‍, പാല ജംഗ്ഷന്‍ ഭാഗം), മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (ആണര്‍കോട് – പൂകൈത കോളനി റോഡിന്റെ ഇരുവശവും, പൂകൈത കോളനി ഭാഗം മുഴുവനായും), കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ്, പന്തളം മുനിസിപ്പാലിറ്റി വാര്‍ഡ് ഒന്‍പത് (എന്‍.എസ്.എസ് കോളജിന് പുറക് വശം മുതല്‍ ഇളമയില്‍ ഭാഗം വരെ), വാര്‍ഡ് 26 (ചിറക്കരോട്ട് തോന്നല്ലൂര്‍ ഭാഗം), പ്രദേശങ്ങളെ മേയ് 14 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.