മഴക്കെടുതി: പത്തനംതിട്ട ജില്ലയില്‍
കണ്‍ട്രോള്‍ റൂം തുറന്നു
ന്യൂനമര്‍ദ്ദവുമായി ബന്ധപ്പെട്ട് ജില്ലയില്‍ അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യയുള്ളതിനാല്‍ പത്തനംതിട്ട ജില്ലയിലെആറു താലൂക്കുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം.
പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലെ ഫോണ്‍ നമ്പരുകളില്‍ പൊതു ജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്ന ടോള്‍ഫ്രീ നമ്പര്‍ 1077
ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ – 0468-2322515, 8078808915(24 മണിക്കൂറും)
9188297112 (രാവിലെ 10 മുതല്‍ വൈകിട്ട് 8 വരെ)
ജില്ലാ കളക്ടറേറ്റ് – 0468-2222515
താലൂക്ക് ഓഫീസ് അടൂര്‍- -04734-224826
താലൂക്ക് ഓഫീസ് കോഴഞ്ചേരി-0468-2222221, 2962221
താലൂക്ക് ഓഫീസ് കോന്നി -0468-2240087,
താലൂക്ക് ഓഫീസ് റാന്നി -04735-227442
താലൂക്ക് ഓഫീസ് മല്ലപ്പള്ളി -0469-2682293
താലൂക്ക് ഓഫീസ് തിരുവല്ല -0469-2601303
ന്യൂനമര്‍ദ്ദം: പത്തനംതിട്ട ജില്ലയില്‍
എന്‍ഡിആര്‍എഫ് ക്യാമ്പ് തുറന്നു
ന്യൂനമര്‍ദ്ദവുമായി ബന്ധപ്പെട്ട് ജില്ലയില്‍ അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യയുള്ളതിനാലും റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) പത്തനംതിട്ടയില്‍ ക്യാമ്പ് തുറന്നു. ടീം കമാന്‍ഡര്‍ ഉള്‍പ്പടെ തൃശൂരില്‍ നിന്നും എത്തിയ 20 പേര്‍ അടങ്ങുന്ന ഒരു സംഘമാണ് പത്തനംതിട്ട മണ്ണില്‍ റീജന്‍സിയില്‍ ക്യാമ്പ് ചെയ്യുന്നത്. എന്‍ഡിആര്‍എഫ് സംഘം ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിതുമായി റെഡ്ഡിയുമായി കൂടിക്കാഴ്ച്ച നടത്തി.
15 പേര്‍ക്ക് ഒരേസമയം കയറാന്‍ കഴിയുന്ന രണ്ടു ബോട്ടുകളും അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള കട്ടിംഗ് മെഷീനുകളും ഇവരുടെ ശേഖരത്തിലുണ്ട്. ആറന്മുളയിലെ എഴിക്കാട് കോളനി ഉള്‍പ്പടെയുള്ള ജില്ലയിലെ പ്രധാന പ്രളയ സാധ്യത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ക്യാമ്പ് ചെയ്യാന്‍ പറ്റുന്ന സ്ഥലങ്ങള്‍ കണ്ടെത്തുകയും ആവശ്യമെങ്കില്‍ ഈ പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ ആരംഭിക്കുമെന്നും ടീം കമാന്‍ഡര്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.കെ അശോകന്‍ പറഞ്ഞു.