ആറന്‍മുള എം എല്‍ എ വീണ ജോര്‍ജ് മന്ത്രി സഭയിലേക്ക്

ആറന്‍മുള എം എല്‍ എ വീണ ജോര്‍ജ് മന്ത്രി സഭയിലേക്ക്

ആറന്‍മുള എം എല്‍ എയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട വീണ ജോര്‍ജ് രണ്ടാം പിണറായി മന്ത്രി സഭയില്‍ മന്ത്രി സ്ഥാനം വഹിക്കും . വകുപ്പ് ഏതാണ് എന്ന് മുഖമന്ത്രി പിണറായി വിജയന്‍ തീരുമാനിക്കും . കെ കെ ശൈലജ വഹിച്ച ആരോഗ്യ വകുപ്പ് ചിലപ്പോള്‍ ലഭിച്ചേക്കും . പി.ബി. നേതാക്കളുടെ യോഗവും തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റുമാണ് മന്ത്രിമാരുടെ പാനല്‍ തയ്യാറാക്കിയത്.മുന്‍ എം.പി. കൂടിയായ എം.ബി.രാജേഷിനെ സ്പീക്കറാകാനാണ് ഒടുവില്‍ തീരുമാനിച്ചത് . അവസാന നിമിഷം കെ കെ ശൈലജയുടെ പേര് നീക്കം ചെയ്തു .
പാനലില്‍ ഉള്ള മന്ത്രിമാരുടെ പേരുകള്‍ :
സി.പി.എം. മന്ത്രിമാര്‍: 1. എം.വി. ഗോവിന്ദന്‍ 2. കെ. രാധാകൃഷ്ണന്‍ 3. കെ.എന്‍. ബാലഗോപാല്‍ 4. പി. രാജീവ് 5. വി.എന്‍. വാസവന്‍ 6. സജി ചെറിയാന്‍ 7. വി. ശിവന്‍കുട്ടി 8. മുഹമ്മദ് റിയാസ് 9. ആര്‍. ബിന്ദു 10. വീണ ജോര്‍ജ് 11 വി. അബ്ദുറഹ്‌മാന്‍.

സി.പി.ഐ മന്ത്രിമാരായി

സി.പി.ഐ മന്ത്രിമാരായി കെ. രാജന്‍, പി.പ്രസാദ്, ജെ. ചിഞ്ചുറാണി, ജി.ആര്‍ അനില്‍ എന്നിവരെ പ്രഖ്യാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *