പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍(18/05/2021 )

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (താഴൂര്‍കടവ് മുതല്‍ കാവിന്റയ്യത്ത് കോളനി വരെ ഭാഗങ്ങള്‍), പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (ഇടമാലി കുമ്പഴക്കുറ്റി കോളനി), കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (ഉളനാട് ജംഗ്ഷന്‍ മുതല്‍ വായനശാല ഭാഗം വരെ ),വാര്‍ഡ് 4 (ഉള്ളന്നൂര്‍ കിഴക്ക് വെട്ടിക്കുന്ന് കോളനി മുതല്‍ മുരുപ്പ്കാലാ ഭാഗം വരെ) കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്, വാര്‍ഡ് 18 (പൂര്‍ണ്ണമായും)കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (പോട്ടരുവിക്കല്‍ , വെള്ളയില്‍ കോളനി വരെ) ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (ഏനാത്ത് – ഏഴംകുളം റോഡിന്റെ ഇടത്തുവശെ, തട്ടാരുപടി മുതല്‍ കൈതമുക്ക് വരെ ഭാഗങ്ങള്‍, തട്ടാരുപടി കൈതമുക്ക് മുതല്‍ ഇരുപത്തിരണ്ടാം നമ്പര്‍ അംഗന്‍വാടി, കടിക ഓലിക്കുളങ്ങര കോളനി ഭാഗം, കൊട്ടാരം പടി പാലക്കോട് വരെ), പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 20 (തുണ്ടുമണ്‍കര ഭാഗം), മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 (പറക്കാവ് ഭാഗം മുതല്‍ കോട്ടൂരേത്ത് ലക്ഷം വീട് ഭാഗം വരെ )ദീര്‍ഘിപ്പിക്കുന്നു റാന്നി പെരുന്നാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പൂര്‍ണ്ണമായും) ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പൂര്‍ണ്ണമായും) കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 (സിയോണ്‍കുന്ന് പ്രദേശം)എന്നീ പ്രദേശങ്ങളില്‍ മേയ് 18 മുതല്‍ 7 ദിവസത്തേക്കാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *